PAYANGADI WEATHER
Sunenergia ad
Info Payangadi

CNG Bike | ഇനി പെട്രോള്‍ മറന്നേക്കൂ; വരുന്നൂ ബജാജിന്റെ സി എന്‍ ജി ബൈക്ക്


ന്യൂഡെല്‍ഹി:(www.payangadilive.in)
കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതിന്, വാഹന നിര്‍മാതാക്കള്‍ പുതിയ ഇന്ധന ബദലുകള്‍ പരീക്ഷിക്കുകയാണ്. ഇതിന്റെ ഭാഗമായി ബജാജ് ഓട്ടോ എല്‍പിജി (ദ്രവീകൃത പെട്രോളിയം ഗ്യാസ്), സിഎന്‍ജി (കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ്), എത്തനോള്‍ കലര്‍ന്ന ഇന്ധന ഓപ്ഷനുകള്‍ ചേര്‍ക്കാന്‍ പദ്ധതിയിടുന്നു. പ്രവര്‍ത്തന ചിലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദവും താങ്ങാനാവുന്നതുമായ വാഹനങ്ങള്‍ പുറത്തിറക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

ബജാജിന്റെ സിഎന്‍ജി-കം-പെട്രോള്‍ ബൈക്ക് നിര്‍മാണത്തിന്റെ അവസാന ഘട്ടത്തിലാണെന്നും ആറ് മാസം മുതല്‍ ഒരു വര്‍ഷത്തിനുള്ളില്‍ ഇത് റോഡുകളില്‍ കാണാനാകുമെന്നും ഓട്ടോകാര്‍ റിപ്പോര്‍ട്ട് ചെയ്തു. കമ്പനി ഇതിനകം തന്നെ അതിന്റെ ചില പ്രോട്ടോടൈപ്പുകള്‍ തയ്യാറാക്കിയിട്ടുണ്ട്, നിലവില്‍ 110 സിസി ബൈക്കുകള്‍ നിര്‍മിക്കാന്‍ പദ്ധതിയിടുന്നു, അവ ഔറംഗബാദിലും പന്ത്നഗര്‍ ഫാക്ടറികളിലും നിര്‍മിക്കും.

ഈ ബൈക്കിന് പ്ലാറ്റിന എന്ന് പേരിട്ടേക്കാം. പ്രതിവര്‍ഷം ഒന്ന് മുതല്‍ 1.2 ലക്ഷം യൂണിറ്റുകള്‍ വരെ ഉല്‍പ്പാദിപ്പിക്കാനായിരുന്നു കമ്പനിയുടെ പ്രാരംഭ പദ്ധതിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ നിലവില്‍ ഇത് രണ്ട് ലക്ഷം യൂണിറ്റായി വര്‍ധിച്ചിട്ടുണ്ട്.

സിഎന്‍ജി ബൈക്കിന് ആളുകളുടെ പ്രവര്‍ത്തനച്ചെലവ് പകുതിയായി കുറയ്ക്കാന്‍ കഴിയുമെന്നും എന്നാല്‍ ഇതിനായി സര്‍ക്കാരും സഹായിക്കേണ്ടിവരുമെന്നും അടുത്തിടെ ബജാജ് ഓട്ടോ എംഡി രാജീവ് ബജാജ് പറഞ്ഞിരുന്നു. ഇതോടൊപ്പം ജിഎസ്ടി നിരക്കുകള്‍ കുറയ്ക്കാനും ബജാജ് നിര്‍ദേശിച്ചിട്ടുണ്ട്. ഇതുവഴി സി എന്‍ ജി ബൈക്കുകള്‍ വാങ്ങാന്‍ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

1 comment

  1. Platina ennanu perudunnenkil ad nte pic l enthinanu pulsarinte pic ittath ayinte peru illathakkano
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.