PAYANGADI WEATHER
Sunenergia ad
Info Payangadi

മരിച്ച് ഏഴാംനാൾ തിരിച്ചെത്തി; ഇങ്ങനെയൊക്കെ ആൾ മാറിപ്പോകുമോയെന്ന് ആന്റണി


മരിച്ചെന്ന് കരുതി ബന്ധുക്കൾ അടക്കം ചെയ്ത് ഏഴാം ദിവസത്തെ ചടങ്ങുകളെല്ലാം കഴിഞ്ഞപ്പോൾ മരിച്ചെന്നു കരുതിയ ആന്റണി തിരിച്ചെത്തിയതിന്റെ അങ്കലാപ്പിലാണ് ആലുവ കീഴ്മാട് ഔപ്പാടൻ വീട്ടിലുള്ളവരും ബന്ധുക്കളും നാട്ടുകാരും. ഇക്കഴിഞ്ഞ പതിമൂന്നാം തീയതിയാണ് അങ്കമാലി കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്ത് വെച്ച് ശ്വാസതടസം അനുഭവപ്പെട്ടയാളെ അങ്കമാലി പോലീസ് ആശുപത്രിയിൽ എത്തിച്ചത്. ഇയാൾ വൈകാതെ മരിക്കുകയും ചെയ്തു.
സ്ഥിരമായി ഒരു സ്ഥലത്ത് താമസിക്കാതെ അലഞ്ഞു തിരിഞ്ഞ് നടക്കുന്ന ആളായിരുന്നു ആന്റണി. അതുകൊണ്ട് തന്നെ മരിച്ച ആളുടെ ഫോട്ടോയുമായുള്ള സാമ്യമാണ് ബന്ധുക്കൾക്ക് ഇത്തരമൊരു അബദ്ധം സംഭവിക്കാൻ കാരണമായത്. 

1 comment

  1. നല്ല ബന്ധുക്കൾ 😅
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.