PAYANGADI WEATHER
Sunenergia ad
Info Payangadi

ദളിത് യുവാവിനെ കാമുകിയുടെ ബന്ധുക്കൾ വെട്ടിക്കൊന്നു


ചെന്നൈ:(www.payangadilive.in)
തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ ദളിത് യുവാവിനെ വെട്ടിക്കൊന്നു. 19കാരനെ കൊന്നത് കാമുകിയുടെ ബന്ധുക്കളാണെന്നാണ് പുറത്തുവരുന്ന വിവരം. യുവതിയും യുവാവും പ്രണയത്തിലായിരുന്നു. ഇതിൽ നിന്ന് പിൻമാറാൻ യുവതിയുടെ ബന്ധുക്കൾ ആവശ്യപ്പെട്ടിരുന്നു.  യുവാവിനെതിരെ നേരത്തെയും ഇവർ ഭീഷണിപ്പെടുത്തിയിരുന്നു. അതേസമയം, യുവാവിന്റെ ബന്ധുക്കളെ പൊലീസ് ഭീഷണിപ്പെടുത്തിയെന്നും പരാതി ഉയരുന്നുണ്ട്. കേസിനു പോകാതിരിക്കുന്നതാണ് നല്ലതെന്ന് പറഞ്ഞതായും ബന്ധുക്കൾ ആരോപിച്ചു. യുവാവിൻ്റെ കൊല ദുരഭിമാനകൊല എന്ന് ഉറപ്പിക്കാറായിട്ടില്ലെന്ന് എസ് പി മാധ്യമങ്ങളോട് പ്രതികരിച്ചു. 

1 comment

  1. 🌹🌹
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.