PAYANGADI WEATHER
Sunenergia ad
Info Payangadi

പഴയങ്ങാടിയില്‍ കൂറ്റന്‍ പാറക്കല്ല് വീണ് സുരേഷ് ഗോപി നിര്‍മിച്ചു നല്‍കിയ ഹീരാഭവന്‍ ഭാഗികമായി തകര്‍ന്നു


പിലാത്തറ :(www.payangadilive.in)
പഴയങ്ങാടി അതിയടം വീരന്‍ ചിറയില്‍ വീടിന് മുകളിലേക്ക് പാറയിടിഞ്ഞ് വീണ് അടുക്കള തകര്‍ന്നു . ചൊവ്വാഴ്ച്ച രാത്രിയാണ് അതിയടം വീരന്‍ ചിറയിലെ എ.രഞ്ജിതയുടെ വീടിന്റെ അടുക്കളഭാഗത്ത് ഉഗ്രശബ്ദത്തോടെ കൂറ്റന്‍ പാറക്കല്ല് ഇടിഞ്ഞ് വീണത് .

തൊട്ടടുത്ത മുറിയിലുണ്ടായിരുന്ന രജ്ഞിതയും കുഞ്ഞും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.ശബ്ദം കേട്ട ഭാഗത്ത് നോക്കിയപ്പോഴാണ് പാറക്കല്ല് ഇടിഞ്ഞ് വീണത് കണ്ടത്. അടുക്കളഭാഗം പൂര്‍ണമായും തകര്‍ന്നു. വീടിന്റെ മറ്റ് ഭാഗങ്ങളിലും വിള്ളല്‍ വീണ നിലയിലാണ്.

2019 ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വാര്‍ഡ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചതിനെ തുടര്‍ന്ന് ഏറെ പ്രതിസന്ധികള്‍ നേരിടേണ്ടി വന്ന തനിക്ക് പ്രശസ്ത സിനിമാതാരവും ബി ജെ പി മുന്‍ എം.പിയുമായിരുന്ന സുരേഷ് ഗോപിയായിരുന്നു'ഹീരാഭവന്‍ ' എന്ന പേരില്‍ വീട് നിര്‍മ്മിച്ച്‌ നല്‍കിയതെന്നും വീട് തകര്‍ച്ചയിലായതോടെ തങ്ങള്‍ ഏറെ ആശങ്കയിലാണെന്നും രഞ്ജിത പറഞ്ഞു. കനത്തമഴയില്‍ തളിപറമ്ബ് താലൂക്കില്‍ മാത്രം ഇതുവരെയായി മുപ്പത്തി ഏഴ് വീടുകള്‍ തകര്‍ന്നിട്ടുണ്ട്.

1 comment

  1. കഷ്ടം
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.