പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

മത്സ്യത്തൊഴിലാളികളുടെ അപകട ഇന്‍ഷുറന്‍സ് തുക 15 ലക്ഷമായി ഉയര്‍ത്തി സംസ്ഥാന സര്‍ക്കാര്‍

 


സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കുമുള്ള ഗ്രൂപ്പ് അപകട ഇന്‍ഷൂറന്‍സ് ധനസഹായം 10 ലക്ഷം രൂപയില്‍ നിന്ന് 15 ലക്ഷം രൂപയായി വര്‍ധിപ്പിച്ചു. ഫിഷറീസ് ആന്‍ഡ് തുറമുഖ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ചന്ദ്രശേഖര്‍ ഇതുസംബന്ധിച്ച് ഉത്തരവിറക്കി. ബജറ്റ് പ്രഖ്യാപനം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ധനസഹായം വര്‍ധിപ്പിച്ചത്.

മത്സ്യത്തൊഴിലാളികള്‍ക്കുള്ള ഇന്‍ഷൂറന്‍സ് പരിരക്ഷ പത്തു ലക്ഷം രൂപയില്‍ നിന്ന് 20 ലക്ഷം രൂപയായി വര്‍ധിപ്പിക്കാനാണ് ബജറ്റില്‍ ലക്ഷ്യമിട്ടിരുന്നത്. ഇത് സംബന്ധിച്ച് ഫിഷറീസ് ഡയറക്ടര്‍ സര്‍ക്കാരിന് പ്രൊപ്പോസല്‍ സമര്‍പ്പിച്ചിരുന്നു. ഇതിന്റെ മുന്നോടിയായാണ് നിലവിലെ വര്‍ധനവ്.


Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.