കണ്ണൂരില്‍ മയ്യിലിന് സമീപം മുണ്ടേരി മാണിയൂർ തോട്ടില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കുവച്ചിക്കുന്ന് സ്വദേശി സർഗത്തില്‍ കെ ഷമല്‍ (27) ആണ് മരിച്ചത്. മുണ്ടേരി- മാണിയൂർ എടവച്ചാല്‍ തോട്ടിലാണ് ഷമലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം ആറോടെയാണ് സംഭവം.
മയ്യില്‍ പൊലീസും ചക്കരക്കല്‍ പൊലീസും സ്ഥലത്തെത്തി തുടർ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. മൃതദേഹം പോസ്റ്റുമോർട്ടം നടപടികള്‍ക്കായി പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.


