പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

വൈ.ഐ.പി. ശാസ്ത്രപഥം ബ്ലോക്ക് തല ക്യാമ്പ് തുടങ്ങി

 


കെ-ഡിസ്കും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന വൈ.ഐ.പി. ശാസ്ത്രപഥം 9.0 ദ്വിദിന ബ്ലോക്ക് തല പരിശീലന ക്യാമ്പിന് മാടായി ബി.ആർ.സിയിൽ തുടക്കമായി.

വിദ്യാർഥികളിൽ ഗവേഷണാത്മക ചിന്താഗതി വളർത്തി, സാമൂഹിക പ്രശ്നങ്ങൾക്ക് ശാസ്ത്രീയ പരിഹാരങ്ങൾ കണ്ടെത്താൻ അവരെ പ്രാപ്തരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. തിരഞ്ഞെടുക്കപ്പെടുന്ന മികച്ച ആശയങ്ങൾ ഉത്പന്നങ്ങളായോ സേവനങ്ങളായോ വികസിപ്പിക്കാൻ വിദഗ്ധ പരിശീലനവും സാങ്കേതിക സഹായവും നൽകും. സംസ്ഥാനതല വിജയികൾക്ക് ഗ്രേസ് മാർക്കും ലഭിക്കും. ജില്ലാതലത്തിലേക്ക് യോഗ്യത നേടിയ 283 വിദ്യാർഥികൾക്കായി ജില്ലയിലെ ആറ് ബി.ആർ.സികളിലാണ് ക്യാമ്പ് നടക്കുന്നത്.

മാടായി ബി.ആർ.സി ഹാളിൽ നടന്ന ചടങ്ങിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഡോ. കെ.കെ.പി. സംഗീത ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ബി.പി.സി കെ.സി. മുഹമ്മദ് ഫാറൂഖ് അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ്.എസ്.കെ ജില്ലാ ഓഫീസർ പി. ബഷീർ മുഖ്യാതിഥിയായി. എം. ഹൈമ, പ്രശാന്തി ടീച്ചർ, കെ.വി. സജിത്, ശ്രീജിത്ത് കൈതപ്രം എന്നിവർ സംസാരിച്ചു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.