പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

104 കുപ്പി മാഹി മദ്യവുമായി യുവതി പിടിയിൽ

 


തളിപ്പറമ്പ് :ഓപ്പറേഷൻ തണ്ടറിൻ്റെ ഭാഗമായി എക്സൈസ് സംഘം മദ്യവിൽപനക്കാരിയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ 104 കുപ്പി മാഹി മദ്യവുമായി യുവതിയെ അറസ്റ്റു ചെയ്തു. പരിയാരം തൊണ്ടന്നൂർ സെൻ്റ് മേരീസ് നഗറിലെ സി. ശാലിനി (35) യെയാണ്തളിപ്പറമ്പ് എക്സൈസ് റെയിഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എ. അസീസും സംഘവും അറസ്റ്റു ചെയ്തത്. 

പരിയാരം തൊണ്ടന്നൂർ സെന്റ് മേരീസ് നഗറിൽ നടത്തിയ പരിശോധനയിലാണ് വിൽപ്പനക്കായി വീട്ടിൽ സൂക്ഷിച്ച104 കുപ്പി മാഹി മദ്യവുമായി പ്രതി പിടിയിലായത്.

ലൈസൻസില്ലാതെ മദ്യം വിൽക്കുകയോ വിൽപ്പനയ്ക്കായി സൂക്ഷിക്കുകയോ ചെയ്യുന്നത് 55(i) വകുപ്പ് പ്രകാരം ശിക്ഷാർഹമാണ്.

അനധികൃതമായി കടത്തിക്കൊണ്ടുവന്നതാണെന്ന അറിവോടെ മദ്യം കൈവശം വയ്ക്കുന്നതിനും10 വർഷം വരെ തടവും ഒരു ലക്ഷം രൂപയിൽ കുറയാത്ത പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

തളിപ്പറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു. റെയ്ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ മാരായ രാജേന്ദ്രൻ കെ കെ. ബിജു .വി .വി , എക്സൈസ് പ്രിവന്റ് ഓഫീസർ ഗ്രേഡ് മാരായ മുഹമ്മദ് ഹാരിസ് . കെ, രാജീവ് .പി .കെ, സിവിൽ എക്സൈസ് ഓഫീസർമാരായ വിനീഷ് കെ, പ്രണവ്. ടി , വനിത സിവിൽ എക്സൈസ് ഓഫീസർ ജിഷ. പി എന്നിവരും ഉണ്ടായിരുന്നു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.