ശെത്യകാലത്ത് ഹൃദയാഘാത ലക്ഷണങ്ങൾ കൂടുതൽ ആശങ്കാജനകമായേക്കാം. കാരണം താഴ്ന്ന താപനില രക്തക്കുഴലുകളെ ചുരുക്കുകയും രക്തസമ്മർദ്ദം വർദ്ധിപ്പിക്കുകയും ഹൃദയത്തിന്റെ ജോലിഭാരം വർദ്ധിപ്പിക്കുകയും ചെയ്യും.
അതുകൊണ്ടാണ് മുന്നറിയിപ്പ് സൂചനകളെക്കുറിച്ച് ബോധവാന്മാരാകുകയും കാലതാമസമില്ലാതെ അടിയന്തര പരിചരണം തേടുകയും ചെയ്യേണ്ടത് പ്രധാനമാണ്.
തണുത്ത കാലാവസ്ഥയും ഹൃദയാഘാതവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വിപുലമായ പഠനങ്ങൾ നടന്നിട്ടുണ്ട്. ഇംഗ്ലണ്ടിലും വെയിൽസിലുമായി ഹൃദയാഘാതം മൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 84,000-ത്തിലധികം ആളുകളെ ഉൾപ്പെടുത്തി 'ബ്രിട്ടീഷ് മെഡിക്കൽ ജേണലിൽ' പ്രസിദ്ധീകരിച്ച ഒരു പഠനം, താപനിലയിൽ ഒരു ഡിഗ്രി സെൽഷ്യസ് കുറവുണ്ടാകുമ്പോൾ, ആ ദിവസവും തുടർന്നുള്ള 28 ദിവസങ്ങളും ഉൾപ്പെടുന്ന കാലയളവിൽ ഹൃദയാഘാത സാധ്യത 2 ശതമാനം വർധിക്കുന്നതായി കണ്ടെത്തി.
താപനില കുറയുമ്പോൾ, ശരീരതാപം നിലനിർത്തുന്നതിനായി ചർമ്മത്തിനടുത്തുള്ള രക്തക്കുഴലുകൾ ചുരുങ്ങുന്നു. ഇത് രക്തപ്രവാഹത്തിന് തടസ്സമുണ്ടാക്കുകയും രക്തസമ്മർദ്ദം വർദ്ധിപ്പിക്കുകയും ചെയ്തേക്കാം. തൽഫലമായി, ശരീരത്തിലുടനീളം രക്തം പമ്പ് ചെയ്യുന്നതിന് ഹൃദയത്തിന് കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടി വരുന്നു.


