പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

ടൂറിസ്റ്റ് ബസുകള്‍ക്ക് ഇനി ഇഷ്ടമുള്ള നിറം! വെള്ളനിറം നിര്‍ബന്ധമാക്കിയ ഉത്തരവ് പിൻവലിച്ചു

 



തിരുവനന്തപുരം: കേരളത്തിലെ ടൂറിസ്റ്റ് ബസുകള്‍ക്ക് വെള്ളനിറം നിർബന്ധമാക്കിയ തീരുമാനം പിൻവലിച്ചു. ബസുകളുടെ നിറം മാറ്റാൻ അനുവദിച്ച സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ തീരുമാനത്തിന് ഹൈക്കോടതിയും അംഗീകാരം നല്‍കി.

ട്രാൻസ്‌പോർട്ട് കമ്മിഷണർ ഉള്‍പ്പെടെയുള്ള സമിതിയാണ് വിഷയം പരിശോധിച്ച്‌ തീരുമാനമെടുത്തത്.

2022ലെ വടക്കാഞ്ചേരി ബസ് അപകടത്തിന് പിന്നാലെയാണ് ടൂറിസ്റ്റ് ബസുകള്‍ക്ക് ഏകീകൃത വെള്ളനിറം നിർബന്ധമാക്കിയത്. എന്നാല്‍ നിയന്ത്രണം കാരണം കേരളത്തിലെ ടൂറിസ്റ്റ് ബസ് മേഖല പ്രതിസന്ധിയിലാണെന്ന് ഉടമകള്‍ പരാതിപ്പെട്ടിരുന്നു. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള ഓള്‍ ഇന്ത്യ പെർമിറ്റ് ബസുകള്‍ക്ക് ഇത്തരം നിയന്ത്രണമില്ലാത്തതിനാല്‍ കേരളത്തിലെ ബസുകള്‍ക്ക് ഓട്ടം കുറയുന്നതായും ആയിരക്കണക്കിന് തൊഴിലാളികളെ ഇത് ബാധിക്കുന്നതായും ഉടമകള്‍ ചൂണ്ടിക്കാട്ടിയിരുന്നു.


നിറത്തിന്റെ കാര്യത്തില്‍ ഇളവ് അനുവദിച്ചെങ്കിലും സുരക്ഷാ നിയന്ത്രണങ്ങളില്‍ മാറ്റമില്ല. വലിയ ചിത്രങ്ങള്‍, ഗ്രാഫിക്സ്, അനധികൃത എല്‍ഇഡി, സ്ട്രിപ്പ് ലൈറ്റുകള്‍, ഹാലൊജൻ ലാമ്പുകള്‍ എന്നിവയ്ക്ക് നിയന്ത്രണം തുടരും. സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന ബസുകള്‍ക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നല്‍കില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.