പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

ഡ്രൈവിങ് ലൈസൻസ് ലഭിക്കാൻ ഇനി മൂന്ന് പരീക്ഷകള്‍; ഡിസംബര്‍ 1 മുതല്‍ പുതിയ നിയമം

 


തിരുവനന്തപുരം: കേരളത്തില്‍ ഡ്രൈവിങ് ലൈസൻസ് നേടുന്നതിനുള്ള പരീക്ഷാ രീതിയില്‍ നിർണായക മാറ്റം വരുന്നു. ഡിസംബർ ഒന്നുമുതല്‍ ലൈസൻസ് ലഭിക്കാൻ മൂന്ന് പരീക്ഷകള്‍ വിജയകരമായി പൂർത്തിയാക്കണം.

നിലവിലുള്ള ഗ്രൗണ്ട് ടെസ്റ്റിനും റോഡ് ടെസ്റ്റിനും പുറമേ പുതിയതായി ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റും നിർബന്ധമാക്കും.

റോഡിലെ അപകടസാധ്യതകള്‍ മുൻകൂട്ടി തിരിച്ചറിയാനും അതിനനുസരിച്ച്‌ പ്രതികരിക്കാനുമുള്ള ഡ്രൈവർമാരുടെ കഴിവ് പരിശോധിക്കുകയാണ് പുതിയ പരീക്ഷയുടെ ലക്ഷ്യം. കമ്പ്യൂട്ടർ അധിഷ്ഠിതമായാണ് ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ് നടത്തുക.

10 വീഡിയോ ക്ലിപ്പുകള്‍, 100 മാർക്ക്

ഒരു മിനിറ്റ് ദൈർഘ്യമുള്ള 10 വീഡിയോ ക്ലിപ്പുകളാണ് പരീക്ഷയില്‍ ഉള്‍പ്പെടുക. ഓരോ ക്ലിപ്പിലും റോഡിലെ അപകടസാധ്യതകള്‍ തിരിച്ചറിഞ്ഞ് കൃത്യസമയത്ത് മൗസ് ക്ലിക്ക് ചെയ്യണം. ആകെ 100 മാർക്കില്‍ കുറഞ്ഞത് 60 മാർക്ക് നേടിയാല്‍ മാത്രമേ പരീക്ഷ വിജയിക്കാനാകൂ.

പരീക്ഷാ ക്രമത്തില്‍ മാറ്റം

ലേണേഴ്‌സ് ലൈസൻസ് പരീക്ഷ വിജയിച്ച്‌ 30 ദിവസം പൂർത്തിയായ ശേഷമാണ് പുതിയ ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റില്‍ പങ്കെടുക്കാനാകുക. ഈ പരീക്ഷ വിജയിക്കുന്നവർക്ക് മാത്രമേ തുടർന്നുള്ള ഗ്രൗണ്ട് ടെസ്റ്റിനും റോഡ് ടെസ്റ്റിനും അവസരം ലഭിക്കൂ.

പുതിയ പരീക്ഷയ്ക്ക് മുന്നോടിയായി ഡ്രൈവിങ് സ്കൂളുകളില്‍ പരിശീലന സൗകര്യങ്ങള്‍ ഒരുക്കാനും നിർദേശമുണ്ട്. രാജ്യത്ത് ആദ്യമായാണ് കേരളം ഇത്തരമൊരു പരീക്ഷാ രീതി നടപ്പാക്കുന്നത്. റോഡപകടങ്ങള്‍ കുറയ്ക്കുകയും കൂടുതല്‍ ഉത്തരവാദിത്തമുള്ള ഡ്രൈവർമാരെ സൃഷ്ടിക്കുകയുമാണ് മോട്ടോർ വാഹന വകുപ്പിന്റെ ലക്ഷ്യം

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.