പിലാത്തറ - പാപ്പിനിശ്ശേരി കെ. എസ്. ടി. പി റോഡിൽ ചെറുതാഴം അമ്പലറോഡ് ജംഗ്ഷനിൽ മാസങ്ങളായി തെളിയാതെ ഹൈ മാസ്റ്റ് ലൈറ്റ്. എം. എൽ. എ ഫണ്ടിൽ നിന്നും നിർമിച്ച ഹൈ മാസ്റ്റ് ലൈറ്റാണ് പ്രദേശത്തെ കൂരിരുട്ടിലാക്കി മാസങ്ങളായി പ്രകാശിക്കാത്തത്. രാത്രികാലങ്ങളിൽ കാൽനട യാത്രക്കാർക്ക് പോലും സുരക്ഷിതമായി റോഡ് മുറിച്ച് കടക്കാൻ കഴിയാത്ത സ്ഥിതിയാണ്. വാഹന യാത്രക്കാർക്കും ഇവിടം വെളിച്ചമില്ലാത്തത് പ്രയാസം സൃഷ്ടിക്കുന്നു. എത്രയും പെട്ടെന്ന് ഹൈ മാസ്റ്റ് ലൈറ്റ് പ്രവർത്തന യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


