പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

ഭണ്ഡാര മോഷ്ടാവ് അറസ്റ്റിൽ

  



പാനൂർ: പാട്യം പത്തായക്കുന്ന് കുപ്യാട്ട് മുത്തപ്പൻ മടപ്പുരയിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണം കവർന്ന കേസിൽ പ്രതി പിടിയിൽ. മട്ടന്നൂർ കോളാരിയിലെ പുതിയ പുരയിൽ രാജീവൻ എന്ന സജീവനെയാണ് (49) തലശ്ശേരിയിൽ വെച്ച് പോലീസ് പിടികൂടിയത്. പാനൂർ മേഖലയിലെ മറ്റ് മോഷണക്കേസുകളിലും ഇയാൾക്ക് പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിക്കുകയാണ്.

കഴിഞ്ഞ ദിവസം പുലർച്ചെയാണ് പാട്യം പത്തായക്കുന്നിലെ കുപ്യാട്ട് മുത്തപ്പൻ മടപ്പുരയുടെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം സ്ഥാപിച്ച ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്തിയത്.

ഇരുമ്പുപാരയുമായി മടപ്പുരയിലേക്ക് എത്തുന്ന മോഷ്ടാവിന്റെ ദൃശ്യങ്ങൾ സമീപത്തെ വീട്ടിലെ സി.സി.ടി.വി. ക്യാമറയിൽ പതിഞ്ഞിരുന്നു.


ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞ് പിടികൂടിയത്.

തലശ്ശേരി എ.എസ്.പിയുടെ സ്ക്വാഡും കതിരൂർ പോലീസും സംയുക്തമായാണ് പ്രതിയെ പിടികൂടിയത്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.