പയ്യന്നൂർ: കുടുംബ പ്രശ്‌നങ്ങളെ തുടർന്ന്ഭർതൃവീട്ടിൽ ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു. കാങ്കോൽ വാണിയംചാലിലെ ടി മാളവിക (30) ആണ് മരിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് താമസിക്കുന്ന വീട്ടിൽ തൂങ്ങിയ നിലയിൽ യുവതിയെ കണ്ടെത്തിയത്. പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടു. കുറുവേലിയിലെ വീട്ടിൽ പൊതുദർശനത്തിനു ശേഷം വൈകുന്നേരം കാങ്കോൽ പൊതുശ്‌മശാനത്തിൽ സംസ്‌കരിച്ചു. പരേതനായ എൻ ബാബുവിൻ്റെയും, ടി ഷീജയുടെയും മകളാണ്. ഭർത്താവ്: കുറുവേലിയിലെ പി വിപിൻ കുമാർ. മകൻ: ശ്രീനയൻ (വിദ്യാർത്ഥി ).സഹോദരൻ: ടി മിഥുൻ.


