പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

മദ്യനയത്തില്‍ എക്സൈസ് വകുപ്പിന്റെ സുപ്രധാന നിര്‍ദേശം; പുതിയ ബാര്‍ ലൈസന്‍സ് ഫോര്‍ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് മാത്രം; ത്രീ സ്റ്റാറില്‍ നോ ചിയേഴ്സ്

 


പുതിയ ബാര്‍ ലൈസന്‍സ് ഫോര്‍ സ്റ്റാര്‍ ഫൈവ് സ്റ്റാര്‍ ബാറുകള്‍ക്ക് മാത്രമെന്ന് മദ്യനയത്തില്‍ എക്സൈസ് വകുപ്പിന്റെ സുപ്രധാന നിര്‍ദേശം. ത്രീസ്റ്റാര്‍ ബാറുകള്‍ക്ക് ഇനിമുതല്‍ ലൈസന്‍സ് ഉണ്ടാകില്ല. ബെവ്കോയെ അടിമുടി മാറ്റി ഡിജിറ്റലൈസ് ചെയ്യാനാണ് തീരുമാനം. യുഡിഎഫ് സര്‍ക്കാരിന്റെ പുതിയ മദ്യ നയം ഉടന്‍ പ്രഖ്യാപിക്കും.

മദ്യത്തില്‍ കൈപൊള്ളിയ മുന്‍ യുഡിഎഫ് സര്‍ക്കാരുകളുടെ പാഠം ഉള്‍ക്കൊണ്ടാണ് പുതിയ നയത്തിന് രൂപം നല്‍കിയിരിക്കുന്നത്. മദ്യനയത്തിന്റെ കരട് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കാന്‍ ഇരിക്കെയാണ് നിര്‍ണായ നിര്‍ദ്ദേശങ്ങള്‍ പുറത്തുവരുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തില്‍ ത്രീസ്റ്റാര്‍ ബാറുകള്‍ക്ക് ഇനിമുതല്‍ പുതിയ ലൈസന്‍സ് അനുവദിക്കില്ല. നിലവിലുള്ള ബാറുകളുടെ ലൈസന്‍സ് പുതുക്കി നല്‍കാനാണ് തീരുമാനം. ബാറുകളുടെ നിലവിലുള്ള സമയക്രമത്തിലും മാറ്റം ഉണ്ടാകും. ബെവ്ക്കോ ആപ്പിലെ ക്രമക്കേടുകള്‍ തടയുന്നതിനായി സോഫ്‌റ്റ്വെയറില്‍ അടക്കം മാറ്റം വരുത്തുന്ന കാര്യം പരിഗണനയിലാണ്. പുതിയ ഔട്ട്ലെറ്റുകള്‍ അനുവദിക്കുന്നതിലും നിയന്ത്രണം ഏര്‍പ്പെടുത്തും. ഔട്ട്ലെറ്റുകളില്‍ മദ്യം വില്‍ക്കുന്ന രീതികളിലും പരിഷ്‌കരണം ഉണ്ടാകും.


Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.