പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

വീണ്ടും ഷിഗെല്ല ആശങ്ക; മലപ്പുറത്തും കോഴിക്കോടും 5 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു

 


മലപ്പുറം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല. മലപ്പുറത്തും കോഴിക്കോടുമായി അഞ്ച് പേർക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. രണ്ട് ജില്ലകളിലുമായി രോഗബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

മലപ്പുറം അമരമ്പലത്തെ കടയിൽനിന്ന് ലഘുഭക്ഷണം കഴിച്ച നാല് വയസുകാരിക്കും പാലുണ്ടയിലെ കടയിൽനിന്ന് മന്തി കഴിച്ച രണ്ട് പേർക്കുമാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ കഴിയുന്ന ഏതാനും പേരുടെ പരിശോധനാഫലം കൂടി ലഭിക്കാനുണ്ട്. പ്രദേശത്ത് 23 ഓളം പേർക്ക് വയറിളക്കം, ഛർദി, വയറുവേദന തുടങ്ങിയ ലക്ഷണങ്ങളുണ്ട്. രോഗബാധിതരുടെ വീടുകളിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ക്ലോറിനേഷൻ നടത്തി.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.