പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

399 രൂപയ്ക്ക് ഒരുവര്‍ഷത്തെ റീചാര്‍ജ്;ക്ലിക്ക് ചെയ്താല്‍ അക്കൗണ്ട് കാലി!!ജാഗ്രതാ നിര്‍ദേശം

 



സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ആകര്‍ഷകമായ മൊബൈല്‍ റീചാര്‍ജ് ഓഫറുകളുടെ പേരില്‍ സൈബര്‍ തട്ടിപ്പ് വ്യാപകം. 399 രൂപയ്ക്ക് ഒരുവര്‍ഷത്തെ റീചാര്‍ജ് ഉള്‍പ്പടെയുള്ള വാഗ്ദാനങ്ങളിലൂടെ ഉപയോക്താക്കളെ വലയിലാക്കി ബാങ്ക് അക്കൗണ്ടുകളിലെ പണം മുഴുവന്‍ തട്ടിയെടുക്കുന്ന സംഘങ്ങള്‍ക്കെതിരെ ജാഗ്രതാ നിര്‍ദേശം.

 ഉത്തരേന്ത്യ കേന്ദ്രീകരിച്ചുള്ള തട്ടിപ്പുസംഘങ്ങളാണ് ഇത്തകം തട്ടിപ്പുകള്‍ക്ക് പിന്നിലെന്നാണ് സൂചന. ഒരു മാസത്തെ റീചാര്‍ജ് തുകയ്ക്ക് ഒരുവര്‍ഷത്തെ സേവനം ലഭിക്കുമെന്ന വാഗ്ദാനവുമായാണ് സാമൂഹിക മാധ്യമങ്ങളില്‍ പരസ്യങ്ങള്‍ പ്രചരിക്കുന്നത്. കുറഞ്ഞ തുകയില്‍ വലിയ ആനുകൂല്യം ലഭിക്കുമെന്ന പ്രതീക്ഷയില്‍ ലിങ്കുകളില്‍ പ്രവേശിച്ച് പണമടയ്ക്കുന്നവരാണ് തട്ടിപ്പിനിരയാകുന്നത്.

 ആദ്യം റീചാര്‍ജ് തുക നഷ്ടപ്പെടുന്നതിനും പിന്നാലെ വ്യാജലിങ്കുകളും സ്‌കാനര്‍ സംവിധാനങ്ങളും ഉപയോഗിച്ച് മുഴുവന്‍ പണവും ചോര്‍ത്തുന്നതാണ് തട്ടിപ്പിന്റെ രീതി.

കഴിഞ്ഞ ദിവസം സമാനമായ പരസ്യത്തില്‍ വിശ്വസിച്ച് പണമടച്ച മൂവാറ്റുപുഴ സ്വദേശി തലനാരിഴയ്ക്കാണ് വന്‍ സാമ്പത്തിക നഷ്ടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. 399 രൂപ അടച്ചിട്ടും റീചാര്‍ജ് ലഭിച്ചില്ല. പണം ഉത്തര്‍പ്രദേശ് സ്വദേശിയുടെ അക്കൗണ്ടിലേക്കാണ് എത്തിയത്.

പിന്നാലെ തുടര്‍ച്ചയായി തട്ടിപ്പ് ലിങ്കുകളും സന്ദേശങ്ങളും ലഭിച്ചതോടെ സംശയം തോന്നുകയായിരുന്നു. ഉടന്‍ ബാങ്കിന്റെ കസ്റ്റമര്‍ കെയര്‍ വിഭാഗവുമായി ബന്ധപ്പെട്ടതാണ് രക്ഷയായത്. അപരിചിതര്‍ അയക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നും സംശയാസ്പദമായ ക്യൂആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്യരുതെന്നും ഒടിപി, പിന്‍, പാസ്‌വേഡ് തുടങ്ങിയ വിവരങ്ങള്‍ കൈമാറരുതെന്നും മുന്നറിയിപ്പുണ്ട്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.