പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

നവംബര്‍ 19ന് 45 മിനിറ്റ് നേരത്തേക്ക് എസ്ബിഐ യുപിഐ സേവനങ്ങള്‍ ലഭ്യമാകില്ല

 


ഡല്‍ഹി: അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ വ്യാഴാഴ്ച (നവംബര്‍ 19) പുലര്‍ച്ചെ 1:15 മുതല്‍ 2:00 മണി വരെ യൂണിഫൈഡ് പേയ്മെന്റ്‌സ് ഇന്റര്‍ഫേസ് (UPI) സേവനങ്ങള്‍ താല്‍ക്കാലികമായി ലഭ്യമാകില്ലെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) അറിയിച്ചു.

ഈ സമയത്ത് ഉപഭോക്താക്കള്‍ക്ക് യുപിഐ ലൈറ്റ് (UPI Lite) സേവനങ്ങള്‍ തുടര്‍ന്നും ഉപയോഗിക്കാമെന്നും ബാങ്ക് വ്യക്തമാക്കി.

'മുന്‍കൂട്ടി നിശ്ചയിച്ച അറ്റകുറ്റപ്പണികള്‍ കാരണം, 19.11.2026-ന് പുലര്‍ച്ചെ 01:15 മുതല്‍ 02:00 മണി വരെ (IST) എസ്ബിഐ യുപിഐ സേവനങ്ങള്‍ താല്‍ക്കാലികമായി ലഭ്യമാകില്ല,'-എസ്.ബി.ഐ 'എക്‌സ്' പോസ്റ്റിലൂടെ അറിയിച്ചു.


'എന്നാല്‍, ഈ പ്രവര്‍ത്തനങ്ങള്‍ നേരത്തെ പൂര്‍ത്തിയാക്കാന്‍ സാധ്യതയുണ്ട്. തടസ്സമില്ലാത്ത സേവനത്തിനായി ഉപഭോക്താക്കള്‍ക്ക് യുപിഐ ലൈറ്റ് സേവനങ്ങള്‍ തുടര്‍ന്നും ഉപയോഗിക്കാവുന്നതാണ്,'-എസ്.ബി.ഐ കൂട്ടിച്ചേര്‍ത്തു. ഉപഭോക്താക്കള്‍ക്കുണ്ടാകുന്ന അസൗകര്യത്തില്‍ ബാങ്ക് ഖേദം പ്രകടിപ്പിച്ചു.

ചെറിയ തുകകളുടെ ഇടപാടുകള്‍ക്കായി രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ് യുപിഐ ലൈറ്റ്. ഉപയോക്താക്കള്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം ആപ്പിലെ വാലറ്റിലേക്ക് മാറ്റാന്‍ സാധിക്കും. വാലറ്റില്‍ പണം നിറച്ചുകഴിഞ്ഞാല്‍, ഓരോ ഇടപാടിനും യുപിഐ പിന്‍ (UPI PIN) നല്‍കാതെ തന്നെ ഈ ബാലന്‍സില്‍ നിന്ന് പണമടയ്ക്കാം. 'ഭീം എസ്ബിഐ പേ' (BHIM SBI Pay) ആപ്പ് വഴിയാണ് എസ്ബിഐ ഈ സൗകര്യം നല്‍കുന്നത്

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.