പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

ആലക്കോട് രയരോത്ത് സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവതിക്കും ബൈക്ക് യാത്രികർക്കും പരിക്ക്

 


ആലക്കോട്: രയരോത്ത് സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികയായ യുവതിക്കും ബൈക്കിലുണ്ടായിരുന്നവർക്കും പരിക്കേറ്റു. റോഡരികിൽ നിന്ന് സ്കൂട്ടർ മുന്നോട്ടെടുത്ത് റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ എതിർദിശയിൽ നിന്ന് വരികയായിരുന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇടിയുടെ ആഘാതത്തിൽ ഇരുവാഹനങ്ങളിലെയും യാത്രക്കാർ റോഡിലേക്ക് തെറിച്ചുവീണു. അപകടം നടന്നയുടൻ തന്നെ സമീപത്തുണ്ടായിരുന്നവരും മറ്റ് വാഹനയാത്രക്കാരും ഓടിയെത്തി പരിക്കേറ്റവരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ ഇരുവാഹനങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.