പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

ഡ്രൈവർ ഉറങ്ങിപ്പോയി; കണ്ണൂരിൽ ഥാർ ഓട്ടോയിലിടിച്ച് അപകടം,ഓട്ടോ ഡ്രൈവർക്ക് പരിക്ക്

 


 കണ്ണൂർ: കണ്ണൂർ മടക്കാംപൊയിലിൽ നിർത്തിയിട്ട ഓട്ടോയിൽ ഥാർ ഇടിച്ച് അപകടം. ഥാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് കാരണം. ഓട്ടോറിക്ഷ ഡ്രൈവർ രാഘവനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ശനിയാഴ്ച  മടക്കാംപൊയിൽ പള്ളി സ്റ്റോപ്പിലായിരുന്നു അപകടം. പള്ളി സ്റ്റോപ്പിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയിൽ എറണാകുളത്തു നിന്നും വന്ന ധാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ 30 മീറ്ററോളം തെറിച്ചുവീണു.

അശാസ്ത്രിയ റോഡ് നിർമാണത്തെ തുടർന്ന് ഈ റോഡിൽ അപകടം നിത്യസംഭവമാണ്. കൊടുംവളവ് നിവർത്താതെയാണ് മെക്കാഡം റോഡ് പ്രവർത്തി നടത്തിയത്. പതിവായി ഈ വളവിൽ അപകടങ്ങൾ സംഭവിക്കാറുണ്ട്.



Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.