കൊച്ചി: പ്രശസ്‌ത ഛായാഗ്രാഹകൻ ഷാജി കുമാർ (57) അന്തരിച്ചു. ആലപ്പുഴയില്‍ ദിലീപ് ചിത്രത്തിന്റെ സിനിമ സെറ്റില്‍ ദേഹാസ്വാസ്ഥ്യമുണ്ടായതിനെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.
രണ്ട് ദിവസം മുൻപാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ അർദ്ധരാത്രി 12 മണിയോടെയാണ് മരിച്ചത്. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു മരണം. ശൗചാലയത്തില്‍ പോകുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.
പുലിമുരുകൻ, നരൻ, ഒടിയൻ, തുടരും തുടങ്ങിയ അൻപതിലേറെ ഹിറ്റ് ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ചു. അതിമനോഹരം, സുരേഷ് ഗോപി ചിത്രം ഒറ്റക്കൊമ്പൻ എന്നിവയാണ് ഏറ്റവും അവസാനമായി ജോലി ചെയ്ത ചിത്രങ്ങള്‍. മോഹൻലാല്‍ നായകനായി തരുണ്‍മൂർത്തി സംവിധാനം ചെയ്യുന്ന അതിമനോഹരം അടുത്തമാസം പുറത്തിറങ്ങാനിരിക്കെയാണ് അന്ത്യം.
പ്രശസ്ത ഛായാഗ്രാഹകൻ വിപിൻ മോഹന്റെ ശിഷ്യനായി നിരവധി സിനിമകളില്‍ പ്രവർത്തിച്ചതിനുശേഷമാണ് സ്വതന്ത്ര ക്യാമറാമാനായി പ്രവർത്തിച്ചുതുടങ്ങിയത്. ജോഷി, ഷാജി കൈലാസ്, വി എം വിനു, എം പത്മകുമാർ, വൈശാഖ്, തരുണ്‍ മൂർത്തി വരെയുള്ള സംവിധായകരുടെ സിനിമകള്‍ക്കായി ക്യാമറ ചലിപ്പിച്ചു.


