പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

മനസ്സാക്ഷിയെ ഞെട്ടിച്ച ക്രൂരത...! കോഴിക്കോട് താമരശ്ശേരിയില്‍ നിര്‍ത്തിയിട്ട ബസില്‍ വെച്ച്‌ ഇരുപതുകാരിയെ പീഡിപ്പിച്ചു; രണ്ട് ബസ് ജീവനക്കാര്‍ പിടിയില്‍

 


കോഴിക്കോട്:  താമരശ്ശേരിയില്‍ ഇരുപതുകാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ രണ്ട് സ്വകാര്യ ബസ് ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു.

ബസ് ഡ്രൈവർ കെ.കെ. അനീഷ്, ക്ലീനർ പി.എസ്. സജിത്ത് എന്നിവരെയാണ് താമരശ്ശേരി പോലീസ് പിടികൂടിയത്. പിടിയിലായവർ പെണ്‍കുട്ടിയുടെ പിതാവിന്റെ സുഹൃത്തുക്കളാണ്.


കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.നരിക്കുനിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് അതിക്രമത്തിന് ഇരയായത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ കാറിലെത്തിയ പ്രതികള്‍ ജ്യൂസില്‍ മയക്കുമരുന്ന് കലക്കി നല്‍കിയ ശേഷം ലോഡ്ജില്‍ എത്തിച്ച്‌ പീഡിപ്പിക്കുകയായിരുന്നു. ഈ സമയം പ്രതികള്‍ യുവതിയുടെ നഗ്നദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകർത്തി.തുടർന്ന്, ഈ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പലതവണ പീഡിപ്പിച്ചതായാണ് പരാതി. റോഡരികില്‍ നിർത്തിയിട്ടിരുന്ന ബസിനുള്ളില്‍ വെച്ചും യുവതിക്ക് നേരെ അതിക്രമം നടന്നു. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തില്‍ അന്വേഷണ സംഘം പരിശോധന നടത്തിവരികയാണ്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.