പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

മലബാർ എക്സ്പ്രസിൽ ലൈംഗികാതിക്രമം, പ്രതി പിടിയിൽ

 


ഓടുന്ന ട്രെയിനിൽ ലൈംഗികാതിക്രമം. ഇന്ന് രാവിലെ മലബാർ എക്സ്പ്രസിൽ വച്ചാണ് യുവതിക്ക് അതിക്രമം നേരിട്ടത്. ട്രെയിനിനു അകത്ത് വച്ചു യുവതിയോട് ലൈംഗികാതിക്രമം കാണിക്കുകയായിരുന്നു. ആറ്റിങ്ങൽ സ്വദേശി വിജീഷ്, പേട്ട റെയിൽവേ സ്റ്റേഷനിൽ പിടിയിലായി. പേട്ട പ്ലാറ്റ്ഫോമിൽ ഇറങ്ങിയ യുവതിയെ മർദിച്ചെന്നും പരാതി. പൊലീസിനെ അറിയിക്കുമെന്ന് പറഞ്ഞതിനായിരുന്നു റെയിൽവേ സ്റ്റേഷനിൽവെച്ച് ക്രൂര മർദനം. ട്രെയിനിലേക്ക് അടിയിലേക്ക് വലിച്ചിടാൻ ശ്രമമുണ്ടായെന്ന് പീഡനം നേരിട്ട പെൺകുട്ടി പറഞ്ഞു.

തിരുവനന്തപുരം ചിറയിൻകീഴിൽ നിന്ന് പേട്ടയിലേക്ക് യാത്ര ചെയ്യുകയായിരുന്നു യുവതി. ഇതിനിടെയാണ് ലൈംഗികാതിക്രമം ഉണ്ടായത്. ട്രെയിനിൽ വെച്ച് യുവതി ഇത് പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും ലൈംഗികാതിക്രമവും ലൈംഗിക ചേഷ്ടയും പ്രതി തുടരുകയായിരുന്നു. പേട്ട റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയപ്പോഴാണ് പ്രതി ക്രൂരമായി മർദിച്ചത്. ഇത് കൂടി പൊലീസിൽ പറയെടി എന്ന് പറഞ്ഞായിരുന്നു മർദനം. മുഖത്ത് ഇടിക്കുകയും തള്ളി പ്ലാറ്റ്‌ഫോമിൽ ഇടുകയുമായിരുന്നു. കാല് പൊക്കി ചവിട്ടാൻ ശ്രമിക്കുന്നതിനിടെ പ്ലാറ്റ്‌ഫോമിലുണ്ടായിരുന്ന മറ്റ് യാത്രക്കാർ ഇടപെടുകയായിരുന്നുവെന്ന് യുവതി പറഞ്ഞു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.