പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

കോളിഫോം ബാക്‌ടീരിയ സാന്നിധ്യം; ബിസ്‍ലേരിക്കെതിരെ വീണ്ടും നിയമനടപടി

 


പശ്‌ചിമ ബംഗാൾ: ബിസ്‍ലേരിക്കെതിരെ വീണ്ടും നിയമനടപടിയുമായി ഫുഡ് സേഫ്റ്റി ആൻഡ് സ്‌റ്റാൻഡേർഡ്‌സ്‌ അതോറിറ്റി ഓഫ് ഇന്ത്യ. ബംഗാളിലെ ബിസ്‌ലേരി പ്ളാന്റിൽ നിന്ന് ശേഖരിച്ച കുപ്പിവെള്ള സാമ്പിളിൽ കോളിഫോം ബാക്‌ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. PB 201 എന്ന ബാച്ച് നമ്പറിലുള്ള കുപ്പിവെള്ളത്തിലാണ് ബാക്‌ടീരിയയെ കണ്ടെത്തിയത്.


പ്രാഥമിക ലാബിലും റഫറൽ ലാബിലും നടത്തിയ പരിശോധനകളിലും മലിനീകരണം സ്‌ഥിരീകരിച്ചു. ഇതോടെ ഒരാഴ്‌ചയിൽ ബിസ്‌ലേരിക്കെതിരെയുള്ള രണ്ടാമത്തെ നടപടിയാണിത്. ഭക്ഷ്യ-പാനീയ നിർമാതാക്കൾ നിശ്‌ചിത ഗുണനിലവാരവും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടോ എന്ന കാര്യത്തിൽ പരിശോധന കർശനമാക്കിയതിന്റെ ഭാഗമായാണ് നടപടി.


2026 ജൂലൈ 20നാണ് ജൽപായ്‌ഗുരി ജില്ലയിലെ തെളിപാറ ഗ്രാമത്തിലുള്ള ബിസ്‍ലേരി പ്ളാന്റിൽ നിന്നാണ് മലിനമായ സാമ്പിൾ ശേഖരിച്ചത്. പരിശോധനാ ഫലങ്ങളെ തുടർന്ന് 2026 ഓഗസ്‌റ്റ് 12ന് ബാച്ചിന്റെ വിൽപ്പന FSSAI നിരോധിക്കുകയും ബിസ്‌ലേരി ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിനെതിരെ പ്രോസിക്യൂഷൻ നടപടികൾക്ക് അനുമതി നൽകുകയും ചെയ്‌തിരുന്നു.


നവംബർ 22നും ബിസ്‍ലേരിക്കെതിരെ FSSAI സമാന നടപടി സ്വീകരിച്ചിരുന്നു. 2025 സെപ്‌തംബറിൽ ഗോവ പ്ളാന്റിൽ നിർമിച്ച ഒരു ബാച്ചിൽ അനുവദനീയമായ അളവിലും കൂടുതൽ ബ്രോമേറ്റും പോളിന്യൂക്ളിയർ ആരോമാറ്റിക് ഹൈഡ്രോകാർബണുകളും കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഇത്. ഇവ രണ്ടും അർബുദത്തിന് കാരണമാകാൻ സാധ്യതയുള്ളവയായി കണക്കാക്കപ്പെടുന്ന പദാർഥങ്ങളാണ്.

അതേസമയം, തങ്ങളുടെ ഉൽപ്പന്നങ്ങൾ സുരക്ഷിതമനും ലാബ് പരിശോധനാ ഫലങ്ങളിൽ വ്യത്യാസങ്ങൾ ഉണ്ടെന്നുമാണ് ബിസ്‌ലേരിയുടെ വാദം. സംഭവത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തുടനീളമുള്ള കുപ്പിവെള്ള നിർമാണ കമ്പനികളിൽ പരിശോധന ശക്‌തമാക്കാൻ FSSAI സംസ്‌ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും നിർദ്ദേശിച്ചിട്ടുണ്ട്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.