പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

ബിജെപി വിട്ടതായി പത്മജ വേണുഗോപാല്‍; കോണ്‍ഗ്രസിലേക്കെന്ന് സൂചന

 


തിരുവനന്തപുരം: ബിജെപി വിട്ടതായി പത്മജ വേണുഗോപാല്‍. ബിജെപിയില്‍ ചേർന്നത് തെറ്റായ തീരുമാനമായിരുന്നുവെന്നും ആ തെറ്റ് ഇപ്പോള്‍ തിരുത്തുകയാണെന്നും അവർ  പ്രതികരിച്ചു.

ബിജെപിയുടെ ആശയങ്ങള്‍ കൃത്യമായി പഠിക്കാതെയാണ് താൻ എടുത്തുചാടിയതെന്നും, രാജി തീരുമാനം ആദ്യം അറിയിച്ചത് സഹോദരൻ കെ. മുരളീധരനെയാണെന്നും അവർ വ്യക്തമാക്കി.

"പദവികള്‍ ലഭിക്കാത്തതിനാലല്ല രാജി. ബിജെപി എനിക്ക് വാഗ്‌ദാനങ്ങളൊന്നും നല്‍കിയിരുന്നില്ല; ഞാനൊന്നും ആവശ്യപ്പെട്ടിട്ടുമില്ല. യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് അറിയാമായിരുന്നു. കോണ്‍ഗ്രസില്‍ തിരികെ ചേരുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. കോണ്‍ഗ്രസിലെ പദവികള്‍ ലക്ഷ്യമിട്ടല്ല ഈ നീക്കം, ആരുമായും തർക്കത്തിനുമില്ല" പത്മജ പറഞ്ഞു.

മുൻ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ.കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാല്‍ 2024 മാർച്ചിലാണ് ബിജെപിയില്‍ ചേർന്നത്. പ്രകാശ് ജാവദേക്കറുടെ വീട്ടില്‍ വച്ച്‌ നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്തെത്തി പത്മജ ബിജെപി അംഗത്വം സ്വീകരിച്ചത്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.