ആദ്യ കാല സാക്ഷരതാ പ്രവർത്തകനുംശാസ്ത്ര സ്ഥാപക അംഗവും അഗ്രോ ഫോറസ്റ്ററി പുരസ്കാര ജേതാവും പ്രകൃതി ജീവന പ്രചാരകനുമായിരുന്ന പി.വി.നാരായണൻ മാസ്റ്റരുടെ ഓർമ്മദിനത്തിൽശാസ്ത്ര പഴയങ്ങാടിയിൽ സ്മൃതി സംഗമവും പരിസ്ഥിതി ബോധവൽക്കരണസെമിനാറുംസംഘടിപ്പിച്ചു. പ്രൊഫ.ബി.മുഹമ്മദ് അഹമ്മദിന്റെ അദ്ധ്യക്ഷതയിൽസംഘടിപ്പിച്ച പരിപാടി കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം വി.കെ.വിജയൻ ഉദ്ഘാടനം ചെയ്തു. കണ്ണൂർ ജില്ലാ പരിസ്ഥിതീ ഏകോപന സമിതി കൺവീനർ കെ. ഇ കരുണാകരൻ മാസ്റ്റർ പരിസ്ഥിതിയും ആരോഗ്യവും എന്ന വിഷയം അവതരിപ്പിച്ചു.
പരിസ്ഥിതിയെ അഥവാ പ്രകൃതിയെ സംരക്ഷിക്കണമെന്ന് പറയുന്നത് പ്രകൃതിക്ക് വേണ്ടിയല്ല, അത് നമ്മുടെ ആരോഗ്യകരവും സന്തോഷകരവുമായ ജീവിതത്തിന് അനിവാര്യമായതു കൊണ്ടാണെന്ന് തിരിച്ചറിഞ്ഞ സാമൂഹ്യ പ്രവർത്തകനും അദ്ധ്യാപകനുമായിരുന്നു പി.വി.നാരായണൻ മാസ്റ്റർ എന്ന് വിഷയാവതരകൻ അഭിപ്രായപ്പെട്ടു.
വി.ആർ.വി.ഏഴോം, പ്രൊഫ. ടി.പി. ഹമീദ്,പി.വി.കുഞ്ഞിരാമൻ മാസ്റ്റർ എ.വി.ചന്ദ്രൻ,, രാമകൃഷ്ണൻ കണ്ണോം, സി.വി.സുകുമാരൻ, കെ.സർഹബിൽ, പപ്പൻ കുഞ്ഞിമംഗലം,കെ.വി.രാമചന്ദ്രൻ മാസ്റ്റർ,പപ്പൻ ചെറുതാഴം, ഒ.പി.വിജയകുമാർ, എം.കെ.നാരായണൻ മാസ്റ്റർ, സുജ എൻ, അഡ്വ. പ്രസന്നാ മണികണ്ഠൻ പി.വി.അനില ടീച്ചർ, കെ.പി. അനിൽകുമാർ ഗംഗൻ കാനായി തുടങ്ങിയവർ സംസാരിച്ചു.


