പിലാത്തറ (കണ്ണൂർ): പഴയങ്ങാടി സ്വദേശിയും ഇപ്പോൾ മണ്ടൂർ ചുമടുതാങ്ങി ടർഫ്ന് സമീപം താമസക്കാരനുമായ ബിലാൽ അബ്ദുൽ സമദ് (22) ദോഹയിൽ നിര്യാതനായി.
പിതാവ് : അബ്ദുൽ സമദ് കടവൻ, മാതാവ് : നജ്ല നജീബ്. സഹോദരങ്ങൾ :ഹംദ, ഹുദ, അബ്ദുൽ ബാസിത്ത്, ഹിമ.
ഹൃദയ സംബന്ധമായ അസുഖം കാരണം ദോഹ ഹമദ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. ഖബറടക്കം ദോഹ അബു ഹാമൂർ ഖബർസ്ഥാനിൽ.


