പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

പാല്‍വില ലിറ്ററിന് 10 രൂപ വര്‍ധിപ്പിക്കണമെന്ന് മില്‍മ; സര്‍ക്കാരിന് കത്ത് നല്‍കും

 


തിരുവനന്തപുരം: സംസ്ഥാനത്ത് പാല്‍വില ലിറ്ററിന് 10 രൂപ വർധിപ്പിക്കണമെന്ന ആവശ്യവുമായി തിരുവനന്തപുരം മേഖല മില്‍മ.

ഇന്ന് ചേർന്ന ഡയറക്ടർ ബോർഡ് യോഗത്തിലാണ് വിലവർധന സംബന്ധിച്ച നിർദേശം ഉയർന്നത്. ആവശ്യം ഉന്നയിച്ച്‌ സർക്കാരിന് കത്ത് നല്‍കാനും യോഗത്തില്‍ തീരുമാനമായി.

ക്ഷീരകർഷകർ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്താണ് പാല്‍വില വർധിപ്പിക്കണമെന്ന ആവശ്യമെന്നാണ് തിരുവനന്തപുരം മേഖല യൂണിയന്റെ വിശദീകരണം. വില വർധിപ്പിക്കാതെ മുന്നോട്ടുപോകാൻ കഴിയാത്ത സാഹചര്യമാണെന്നും മില്‍മ ചൂണ്ടിക്കാട്ടുന്നു.

മാസങ്ങള്‍ക്ക് മുമ്പാണ് മില്‍മ പാലിന് ലിറ്ററിന് നാല് രൂപ വർധിപ്പിച്ചത്. അതേസമയം, അമുല്‍, നന്ദിനി തുടങ്ങിയ പാല്‍ ഉല്‍പാദക കമ്പനികളും അടുത്തിടെ പാല്‍ ഉല്‍പന്നങ്ങളുടെ വില വർധിപ്പിച്ചിരുന്നു.

എന്നാല്‍ പാല്‍വില വർധനയില്‍ അന്തിമ തീരുമാനം സർക്കാരിന്റെ അനുമതിക്ക് ശേഷമായിരിക്കും.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.