പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

പരിയാരം ഗവ. മെഡിക്കൽ കോളേജിൽ ചികിത്സാ അനാസ്ഥയിൽ യുവാവിന് ജീവൻ നഷ്ടമായതായി ബന്ധുക്കളുടെ പരാതി

 

 






പരിയാരം:ആരോഗ്യവാനായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഷിജിൽ എന്ന മുപ്പത്തിയൊന്നുകാരൻ തിരിച്ചെത്തിയത് ചേതനയറ്റ ശരീരമായി.

കേരളത്തിലെ ആരോഗ്യ മേഖലയിൽ ചികി ത്സാപ്പിഴവുകൾ ആവർത്തിക്കുമ്പോഴും മിണ്ടാട്ടമില്ലാതെ ആരോഗ്യമന്ത്രിയും, സർക്കാരും.പരിയാരം ഗവ. മെഡിക്കൽ കോളേജിൽ ചികിത്സാ അനാസ്ഥയിൽ യുവാവിന് ജീവൻ നഷ്ടമായതായി ബന്ധുക്കളുടെ പരാതി.


എടക്കാട് കിഴുന്നപ്പാറ മുച്ചിലോട്ട് കാവിനു സമീപം കൊടുവള്ളി ഹൗസിൽ കെ ശിവദാസൻ്റെ മകൻ കെ ഷിജിലാ (31) ണ് ബുധനാഴ്ച പുലർച്ചെ പരിയാരത്തുള്ള കണ്ണൂർ ഗവ. മെഡിക്കൽ കോളെജിൽ മരണമടഞ്ഞത്. ഇക്കഴിഞ്ഞ നവംബർ ആറാം തീയതിയാണ് ഷിജിലിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. കണ്ണിലെ ഞരമ്പിൽ നീർക്കെട്ടിനുള്ള ചികിത്സ ക്കായാണ് ഷിജിൽ പരിയാരത്തെത്തുന്നത്. 

പരിശോധനയ്ക്കായി രക്തസാമ്പിളുകൾ കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയക്കുകയും ഫലം പോസിറ്റീവാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് തുടർചികിത്സയെന്ന നിലയി ൽ ആറോളം ഇഞ്ചക്ഷൻ നൽകാൻ നിർദ്ദേശിച്ചു. അഞ്ചെണ്ണം പൂർത്തിയാക്കിയിട്ടും ഒരു മാറ്റവും കാണാത്തതിനെ തുടർന്ന് പ്ലാസ്മഎക്സ്ചേഞ്ചിനായി (പ്ലെക്സ്) തീരുമാനിക്കുകയായിരുന്നു.

എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും പ്ലെക്സി നായുള്ള നടപടികൾ ഒന്നും ഉണ്ടായില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. ഇതിലുണ്ടായ അനാവ ശ്യമായ കാലതാമസമാണ് ഷിജിലിൻ്റെആരോ ഗ്യനില വഷളാക്കിയതെന്ന് ബന്ധുക്കൾ ആ രോപിക്കുന്നു. കടുത്ത പനിയും, ചുമയും തുടർന്ന് കഫത്തിൽ ചോര കണ്ടെത്തുകയും ചെ യ്തിട്ടുപോലും യഥാസമയം ന്യൂറോ സർജനെ ഇക്കാര്യം അറിയിച്ചിരുന്നില്ലെന്നും ബന്ധുക്കൾ ക്ക് പരാതിയുണ്ട്.  

ആഴ്ചയിൽ രണ്ട് ദിവസമുള്ള ഒ പി സമയത്ത് മാത്രമാണ് രോഗിയുടെ ബന്ധുക്കൾക്ക് കൺ സൾട്ടിങ്ങ് ഡോക്ടറെ കാണാനാവുക എന്നത് നേരിട്ട് കണ്ട് കാര്യം അറിയിക്കുന്നതിന് തടസ്സ മായി.

രോഗാവസ്ഥ വഷളാകുമ്പോഴും രോഗിക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കാനോ, ഷിജി ലിനെ ഐസിയുവിലേക്ക് മാറ്റാനോ പോലും ചുമതലയുള്ളവർ തയ്യാറായില്ല.വെറും വേദന സംഹാരികൾമാത്രമാണ്നൽകിയിരുന്നതെന്ന് സഹോദരൻ ഷിഗിൻ പറഞ്ഞു.

മരിക്കുന്നതിന് തലേദിവസം ഷിജിലിന് ബോ ധം പൂർണ്ണമായും നഷ്ടമായതിനു ശേഷം രാത്രി മാത്രമാണ് ഐസിയുവിലേക്ക് മാറ്റി യത്. പുലർച്ചെ 3.30 ന് മരണം സംഭവിച്ചു എന്ന് പിന്നീട് അറിയിക്കുകയായിരുന്നു എന്നും ഷിഗിൻ പറഞ്ഞു.

യഥാസമയം ചികിത്സ ലഭ്യമാക്കാത്തതു കാര ണമാണ് സഹോദരൻ്റെ മരണം സംഭവിച്ചത് എന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ആ രോഗ്യാവസ്ഥ വഷളായിട്ടു പോലും കൃത്യമായ ചികിത്സയോ, പരിചരണമോ നൽകാത്തതും ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്നു ണ്ടായ ഗുരുതരമായ വീഴ്ചയാണെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ഇക്കാര്യത്തിൽ ആവ ശ്യമായ അന്വേഷണം ആവശ്യപ്പെട്ട് ഡിഎംഒ,ആരോഗ്യമന്ത്രി, പ്രതിപക്ഷനേതാവ് എന്നിവർക്ക് ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.