തളിപ്പറമ്പ് നഗരത്തിൽ നടത്തിയ പരിശോധനയിൽ വൻ മയക്കുമരുന്ന് ശേഖരവുമായി ഇരിക്കൂർ സ്വദേശി പോലീസ് പിടിയിലായി.
ഇരിക്കൂർ പെരുവളത്തുപറമ്പ് വയലക്കോട്ട് ഫാത്തിമ മൻസിലിൽ കെ ആർ സാജിദ് (40) ആണ് അറസ്റ്റിലായത്.
ഇന്ന് പുലർച്ചെ തളിപ്പറമ്പ് എസ്ഐ സി ജി സാംസണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളിൽ നിന്നും 24.0346 ഗ്രാമോളം എംഡിഎംഎ കണ്ടെടുത്തു.
ഡാൻസാഫ് ടീമും തളിപ്പറമ്പ് പോലീസും ചേർന്ന് നടത്തിയ നീക്കത്തിലാണ് പ്രതി കുടുങ്ങിയത്. തളിപ്പറമ്പിൽ നടന്ന ഏറ്റവും വലിയ എം ഡി എം എ വേട്ടകളിലൊന്നാണിത്.


