പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

1. 106 കിലോഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ



തളിപ്പറമ്പ : ഓപ്പറേഷൻ തണ്ടറിൻ്റെ ഭാഗമായി എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 1. 106 കിലോഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ .

അസാം നാഗൂർ നാഗോ ബർമാക്കിർ പാർഉറിയ മതർട്ടോളിയിലെ ഐനുൾഹഖിനെ (28) യാണ്കണ്ണൂർ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗമായ ഗ്രേഡ് എക്സൈസ് പ്രിവൻ്റീവ് ഓഫീസർ കെ. മുഹമ്മദ് ഹാരിസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ഇ .പി . വിപിനും സംഘവും അറസ്റ്റു ചെയ്തത്. തളിപ്പറമ്പ് മന്നയിൽ വെച്ചാണ് 1.106 കിലോ ഗ്രാം കഞ്ചാവുമായി പ്രതി പിടിയിലായത്.

അന്യസംസ്ഥാനത്തുനിന്നും കഞ്ചാവ് വലിയതോതിൽ കേരളത്തിലേക്ക് എത്തിക്കുന്ന കണ്ണികളിൽ പ്രധാനിയാണ് പിടിക്കപ്പെട്ട ഐനുൾ ഹഖ് . പരിശോധനയിൽ അസി.എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ്മാരായ അസീസ്. എ , ബിജു വി വി, എക്സൈസ് പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് മുഹമ്മദ് ഹാരിസ് .കെ, സിവിൽ എക്സൈസ് ഓഫീസർ പ്രണവ് . ടി എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ തളിപ്പറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു. കേസിന്റെ തുടർനടപടികൾ വടകര നാർക്കോട്ടിക്ക് കോടതിയിൽ നടക്കും.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.