കണ്ണൂരിൽ 51.54 ഗ്രാം എം ഡി എം എയുമായി മൂന്ന് പേർ പിടിയിലായ കേസിൽ സുൽത്താൻ ബത്തേരി സ്വദേശി ഷിന്റോ അറസ്റ്റിൽ.
ടൗൺ പോലീസും ഡാൻസാഫ് ടീമും ചേർന്ന് ഹൈദരാബാദിൽ നിന്നുമാണ് പ്രതിയെ പിടികൂടിയത്. സിറ്റി പോലീസ് കമ്മീഷണർ വിജയ് ഭരത് റെഡ്ഡിയുടെ മേൽനോട്ടത്തിൽ എ സി പി എം പി ആസാദ്, ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
വടകരയിലെ അധ്യാപികമാർ ഉൾപ്പെട്ട എം ഡി എം എ കേസിലെ മുഖ്യ പ്രതിയാണ് ഷിന്റോ.


