പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

മാടായി ഉപജില്ല കലോത്സവം 9 മുതല്‍ 13 വരെ

 


മാടായി ഉപജില്ല കലോത്സവം ഒമ്പത്‌ മുതല്‍ 13 വരെ ചെറുതാഴം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും.ഒമ്പതിന്‌ രാവിലെ ഒമ്പതിന്‌ എം.വിജിന്‍ എം.എല്‍.എ ഉദ്‌ഘാടനം ചെയ്യും. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സനൂപ്‌ മോഹന്‍ അധ്യക്ഷത വഹിക്കും. അഞ്ചു ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തില്‍ ഉപജില്ലയിലെ 91 വിദ്യാലയങ്ങളില്‍ നിന്നായി 2,500 ഓളം മത്സരാര്‍ത്ഥികള്‍ മാറ്റുരക്കും. മാടായി ഉപജില്ലയിലെ എട്ട്‌ പഞ്ചായത്തുകളില്‍ നിന്നായി 49 എല്‍.പി.സ്‌കൂള്‍, 26 യു.പി. സ്‌കൂള്‍,16 എച്ച്‌. എസ്‌, എച്ച്‌. എസ്‌. എസ്‌, വി. എച്ച്‌. എസ്‌ വിദ്യാലയങ്ങളിലെ പ്രതിഭകള്‍ 360 ലേറെ ഇനങ്ങളില്‍ മാറ്റുരക്കും. സ്‌കൂള്‍ കാമ്പസിനുള്ളിലും പുറത്തുമായുള്ള 10 വേദികളിലാണ്‌ കലോത്സവം നടക്കുക. ഓരോ ദിവസവും 3,000 മുതല്‍ 4,000 പേര്‍ക്ക്‌ വരെ ഭക്ഷണ വിതരണം നടത്തുന്നുണ്ട്‌.മികച്ച രീതിയില്‍ ഭക്ഷണം പാചകം ചെയ്‌തു വിതരണം ചെയ്യുന്നതിന്‌ അടുക്കളയും 600 പേര്‍ക്ക്‌ ഒരേ സമയം ഭക്ഷണം കഴിക്കാവുന്ന പന്തലും ഒരുക്കിയിട്ടുണ്ട്‌. പൂര്‍ണമായും ഗ്രീന്‍പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടുള്ള ഹരിതോത്സവം ആയിരിക്കും സംഘടിപ്പിക്കുക.

 കലോത്സവം വിജയമാക്കുന്നതിന്‌ 400 ഓളം വളന്റിയര്‍മാരെ പരിശീലിപ്പിച്ചിട്ടുണ്ട്‌. 13ന്‌ വൈകീട്ട്‌ നാലിന്‌ സംഘാടക സമിതി വര്‍ക്കിങ്‌ ചെയര്‍മാന്‍ സി.പി. ഷിജുവിന്റെ അധ്യക്ഷതയില്‍ നടക്കുന്ന സമാപന യോഗം ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ.ബിനോയ്‌ കുര്യന്‍ ഉദ്‌ഘാടനം ചെയ്യും. വാര്‍ത്ത സമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ സനൂപ്‌ മോഹന്‍,വര്‍ക്കിങ്‌ ചെയര്‍മാന്‍ സി. പി. ഷിജു, ജനറല്‍ കണ്‍വീനര്‍ ഡോ. എന്‍. രാജേഷ്‌,കണ്‍വീനര്‍ എം.സുനില്‍കുമാര്‍, എ. ഇ. ഒ ഡോ. കെ. കെ. പി.സംഗീത, ടി വി ഉണ്ണികൃഷ്‌ണന്‍, വി. വി. രാജേഷ്‌, കെ. കെ. വി. ലക്ഷ്‌മണന്‍,എം. വി. സൗമ്യ, പി. വി. രവി, ബാബു വയക്കര, രാജേഷ്‌ പയ്യരട്ട, ഡോ. കെ. ഷിബു എന്നിവര്‍ പങ്കെടുത്തു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.