പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

തളിപ്പറമ്പിൽ ജപ്തി ഭീഷണിയിലായ കായികതാരത്തിന് കൈത്താങ്ങ്; കേരള ബാങ്കിലെ ബാധ്യത തീർത്ത് എം.എ. യൂസഫലി

 


തളിപ്പറമ്പ്: ബാങ്ക് ജപ്തിയെത്തുടർന്ന് കുടുംബത്തോടൊപ്പം സ്വന്തം വീടിന്റെ അടുക്കള വരാന്തയിൽ അഭയം തേടേണ്ടി വന്ന മുൻ ത്രോബോൾ താരം അശ്വതിക്ക് സഹായഹസ്തവുമായി പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലി രംഗത്തെത്തി. തളിപ്പറമ്പിലെ ഇവരുടെ വീടിന്മേൽ കേരളാ ബാങ്കിലുണ്ടായിരുന്ന മുഴുവൻ ബാധ്യതകളും അദ്ദേഹം അടച്ചുതീർത്തു. മാധ്യമങ്ങളിലൂടെ പുറത്തുവന്ന ഇവരുടെ ദുരിതജീവിതം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് അടിയന്തര ഇടപെടൽ.

വീട് പണിയുന്നതിനായി ആകെയുണ്ടായിരുന്ന സ്ഥലം പണയപ്പെടുത്തിയാണ് കേരളാ ബാങ്കിൽ നിന്ന് കുടുംബം 15 ലക്ഷം രൂപ വായ്പയെടുത്തത്. എന്നാൽ ഭർത്താവ് നിധിന് സംഭവിച്ച അപകടവും മാതാപിതാക്കളുടെ ഗുരുതരമായ രോഗാവസ്ഥയും കാരണം തിരിച്ചടവ് തടസ്സപ്പെടുകയായിരുന്നു. പലിശയുൾപ്പെടെ ബാധ്യത 35 ലക്ഷം രൂപയായി ഉയർന്നതോടെ ബാങ്ക് ജപ്തി നടപടികളിലേക്ക് കടന്നു. ഇതോടെയാണ് പിഞ്ചുകുഞ്ഞുങ്ങളടക്കമുള്ള കുടുംബത്തിന് കഴിഞ്ഞ നാല് മാസമായി പൂട്ടി സീൽ ചെയ്ത വീടിന്റെ അടുക്കള വരാന്തയിൽ കഴിയേണ്ടി വന്നത്.

ഭക്ഷണം കണ്ടെത്താൻ പോലും വഴിയില്ലാതെ വലഞ്ഞതും സ്കൂളിൽ പോകുന്ന മകൾക്ക് അടിസ്ഥാന വസ്ത്രങ്ങളോ നല്ലൊരു ചെരുപ്പോ പോലും നൽകാൻ കഴിയാതെ ഒരമ്മയെന്ന നിലയിൽ അനുഭവിച്ച കടുത്ത മാനസിക വേദനയും അശ്വതി പങ്കുവെച്ചിരുന്നു. ഈ അവസ്ഥ മലയാളികൾക്കിടയിൽ വലിയ വേദനയാണ് ഉണ്ടാക്കിയത്. തുടർന്നാണ് വായ്പാ തുക പൂർണ്ണമായി തീർപ്പാക്കി കുടുംബത്തിന് ആശ്വാസമേകാൻ യൂസഫലി തീരുമാനിച്ചത്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.