പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

മെഡിക്കല്‍ കോളജിൽ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും

 

           


 

                               

 

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തുന്ന രോഗികള്‍ക്കും അവരുടെ കൂട്ടിരിപ്പുകാര്‍ക്കുമുള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാൻ ജില്ല കലക്ടര്‍ പി. വിഷ്ണുരാജിന്റെ അധ്യക്ഷതയില്‍ നടന്ന പുനഃസംഘടിപ്പിച്ച എച്ച്.ഡി.സിയുടെ ആദ്യ യോഗം തീരുമാനിച്ചു.


രോഗികള്‍ക്കാവശ്യമായ മരുന്നുകള്‍ തടസ്സമില്ലാതെ എത്തിച്ചുനല്‍കും. ആവശ്യത്തിന് ഡോക്ടര്‍മാര്‍, സ്റ്റാഫ് നഴ്‌സ് എന്നിവരെ നിയമിക്കുന്നതിന് നടപടി സ്വീകരിക്കും. മികച്ച പരിശോധനാ സംവിധാനങ്ങള്‍ ഒരുക്കുന്നതിനോടൊപ്പം രോഗികള്‍ക്ക് വീല്‍ ചെയര്‍ ഉള്‍പ്പെടെ സൗകര്യങ്ങള്‍ കാര്യക്ഷമമാക്കാനും യോഗത്തില്‍ തീരുമാനമായി.


ആശുപത്രിയിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനാവശ്യമായ വികസന പദ്ധതിക്കും യോഗം രൂപം നല്‍കി. മെഡിക്കൽ കോളജ് ആശുപത്രിയുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ ഭാഗത്തുനിന്നും മാധ്യമങ്ങളിലും ഉയർന്നുവന്ന വിവിധ വിഷയങ്ങളും യോഗം ചർച്ച ചെയ്തു.


മെഡിക്കല്‍ കോളജ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ എം. വിജിന്‍ എം.എല്‍.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍, ആരോഗ്യ മന്ത്രിയുടെ പ്രതിനിധി അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്, ജില്ലയിലെ മന്ത്രിയുടെ പ്രതിനിധി സി. കെ. ഇബ്രാഹിം, കണ്ണൂര്‍ എം.പിയുടെ പ്രതിനിധി കെ.സി. വിജയന്‍, കാസര്‍കോട് എം.പിയുടെ പ്രതിനിധി കെ. ജയരാജന്‍, വടകര എം.പിയുടെ പ്രതിനിധി എം. ഉമ്മര്‍, വനിത പ്രതിനിധി രജനി രാമാനന്ദൻ, എസ്.സി, എസ്.ടി പ്രതിനിധി സാജി നാരായണന്‍, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. സൈറു ഫിലിപ്പ്, മെഡിക്കല്‍ സൂപ്രണ്ട് ഡോ.കെ.ടി. മാധവന്‍, ലേ സെക്രട്ടറി എന്‍.കെ. സുനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.




Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.