പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

കണ്ണൂർ-കോയമ്പത്തൂർ എക്സ്പ്രസ് ട്രെയിനുകൾ നവംബർ 26ന് ഭാഗികമായി റദ്ദാക്കി

 


       

തിരുവനന്തപുരം:കണ്ണൂർ-കോയമ്പത്തൂർ(16607) കോയമ്പത്തൂർ-കണ്ണൂർ(16608) എക്സ്പ്രസ് ട്രെയിനുകൾ നവംബർ 26ന് ഭാ​ഗികമായി റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. സേലം ഡിവിഷനിലെ ട്രാക്കുകളിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ട്രെയിൻ ഭാ​ഗികമായി റദ്ദാക്കിയത്.


നവംബർ 26-ന് കണ്ണൂർ-കോയമ്പത്തൂർ എക്സ്പ്രസ് പാലക്കാട് ജങ്ഷനും കോയമ്പത്തൂരിനും ഇടയിലാണ് സർവീസ് റദ്ദാക്കിയത്. ഈ ദിവസം ട്രെയിൻ പാലക്കാട് ജങ്ഷനിൽ യാത്ര അവസാനിപ്പിക്കും. അന്നേദിവസം കോയമ്പത്തൂർ-കണ്ണൂർ എക്സ്പ്രസ്(16608) കോയമ്പത്തൂരിനും പാലക്കാട് ജങ്ഷനും ഇടയിൽ സർവീസ് റദ്ദാക്കി. പാലക്കാട് ജങ്ഷനിൽനിന്ന് വൈകിട്ട് 3.10-നാകും ട്രെയിൻ സർവീസ് ആരംഭിക്കുക.

ചർലപ്പള്ളി-കൊല്ലം ജങ്ഷൻ സ്പെഷ്യൽ എക്സ്പ്രസ്(07195) നവംബർ 22ന് പൂർണമായും സർവീസ് റദ്ദാക്കി. കൊല്ലം-ചർലപ്പള്ളി സ്പെഷ്യൽ എക്സ്പ്രസ്(07196) നവംബർ 24നും പൂർണമായും റദ്ദാക്കിയിട്ടുണ്ട്.

ചെന്നൈ എ​ഗ്മോർ-മം​ഗളൂരു സെൻട്രൽ-ചെന്നൈ എ​ഗ്മോർ ട്രെയിനുകളിൽ(16159/16160) ഒരു സ്ലീപ്പർ ക്ലാസ് അധികമായി അനുവദിച്ചു. ചെന്നൈ എഗ്മോർ-മം​ഗളൂരു എക്സ്പ്രസിൽ(16159) നവംബർ 20 മുതലും മംഗളൂരു-ചെന്നൈ എഗ്മോർ എക്സ്പ്രസിൽ(16160) നവംബർ 22 മുതലുമാണ് ഒരു സ്ലീപ്പർക്ലാസ് കോച്ച് അധികമായി അനുവദിച്ചത്.


Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.