പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

കുട്ടികളെ നിയന്ത്രിക്കാൻ പറ്റിയില്ലെങ്കിൽ രക്ഷിതാക്കൾ വാഹനം വിൽക്കട്ടെ; മന്ത്രി

 



തിരുവനന്തപുരം: കുട്ടികളുടെ വാഹന ഉപയോഗത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി സിപി ജോൺ. കുട്ടികൾ വാഹനം ഉപയോഗിച്ചാൽ രക്ഷതാക്കൾക്ക് എതിരെയായിരിക്കും നടപടിയെടുക്കുക. കുട്ടികളെ നിയന്ത്രിക്കാനായില്ലെങ്കിൽ രക്ഷിതാക്കൾ വാഹനം വിൽക്കട്ടെയെന്നും മന്ത്രി പറഞ്ഞു.

കുട്ടികൾ ഉൾപ്പെട്ട വാഹനാപകട കേസുകൾ വർധിക്കുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം. കേസെടുക്കുന്ന കാര്യത്തിൽ യാതൊരു ദയയും ഉണ്ടാകില്ലെന്ന് ആഭ്യന്തര മന്ത്രി തന്നെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്‌തമാക്കി. സ്വകാര്യ ബസുകളുടെ മൽസര ഓട്ടത്തിലും മന്ത്രി പ്രതികരിച്ചു.

സ്വകാര്യ ബസുകളെ പൂർണമായി കുറ്റം പറയാൻ കഴിയില്ല. സമയക്രമമാണ് യഥാർഥ പ്രശ്‌നം. സമയക്രമം മാറ്റുന്നത് സംബന്ധിച്ച് സർക്കാർ നടപടി തുടങ്ങി. രണ്ടര മിനിറ്റ് കൊണ്ടൊന്നും എറണാകുളത്ത് ബസുകൾക്ക് ഓടിയെത്താൻ കഴിയില്ല. ഇത് പുനഃപരിശോധിക്കുമെന്നും മന്ത്രി വ്യക്‌തമാക്കി.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.