ഗോള്‍ഡന്‍ ഗോള്‍ പദ്ധതിയുമായി ആരോഗ്യവകുപ്പ്. അപകടങ്ങളില്‍ പരുക്കേല്‍ക്കുന്നവരെ മിനിറ്റുകള്‍ക്കകം ആശുപത്രിയില്‍ എത്തിക്കുക ലക്ഷ്യം. 108,സര്‍ക്കാര്‍, സ്വകാര്യ ആംബുലന്‍സുകളെ പദ്ധതിയുടെ ഭാഗമാക്കും. തിരുവനന്തപുരം കൊല്ലം ആലപ്പുഴ ജില്ലകളില്‍ പദ്ധതി ആദ്യം നടപ്പിലാക്കും. ജീവന്‍ രക്ഷിക്കുന്നവര്‍ക്ക് ഇനി മുതല്‍ ആരോഗ്യവകുപ്പ് ആദരം നല്‍കും. അപകടത്തില്‍ പെടുന്നവരെ രക്ഷപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നല്‍കാനും തീരുമാനം.
അപകടത്തില്‍പ്പെടുന്നവരെ മിനിറ്റുകള്‍ക്കുള്ളില്‍ പരിക്കിന്റെ സ്വഭാവത്തിനനുസരിച്ച് അനുയോജ്യമായ ആശുപത്രിയിലെത്തിച്ച് കൃത്യസമയത്ത് ചികിത്സ ഉറപ്പാക്കുകയാണ് ലക്ഷ്യം. 108നൊപ്പം സര്‍ക്കാര്‍, സ്വകാര്യ ആംബുലന്‍സുകളെയും ഒന്നിപ്പിക്കുന്നതാണ് പദ്ധതി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കാനാണ് ആരോ?ഗ്യവകുപ്പിന്റെ ആലോചന. കമ്പ്യൂട്ടര്‍ അധിഷ്ഠിത ഡിസ്പാച്ച് സംവിധാനം, ജിപിഎസ് ട്രാക്കിങ്, ജിഐഎസ് മാപ്പിങ് സംവിധാനങ്ങളും ഉപയോഗപ്പെടുത്തും.


