പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

വീണ്ടും ഒരു ലക്ഷത്തിൽ താഴെയെത്തി സ്വർണവില; ഒറ്റയടിക്ക് ഇടിഞ്ഞത് 560 രൂപ

 


കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഒരു ലക്ഷം രൂപയിൽ താഴെയെത്തി. പവന് 560 രൂപ കുറഞ്ഞതോടെ 99,760 രൂപയാണ് നിലവിലെ വില. ഗ്രാമിന് 70 രൂപ കുറഞ്ഞ് 12,470 രൂപയിലാണ് എത്തിയിരിക്കുന്നത്. രാജ്യാന്തര വിപണിയിൽ വില കുറഞ്ഞതോടെയാണ് കേരളത്തിലെയും മാറ്റം. 


ഈ വർഷം ഇത് രണ്ടാം തവണയാണ് സ്വർണവില ഒരുലക്ഷത്തിൽ താഴെയെത്തുന്നത്. കഴിഞ്ഞ എട്ട് ദിവസത്തിനിടെ പവൻ വിലയിൽ 6280 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

നേരത്തെ 2026 മാർച്ച് 23നാണ് സ്വർണവില ഒരുലക്ഷത്തിൽ താഴെയെത്തുന്നത്. അന്ന് പവന് 99,480 രൂപയെന്ന നിരക്കിലായിരുന്നു വ്യാപാരം. ഡോളര്‍ ശക്തിയാര്‍ജിച്ചതും പണപ്പെരുപ്പം നിയന്ത്രിക്കാന്‍ യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് വീണ്ടും വര്‍ധിപ്പിക്കുമെന്ന റിപ്പോര്‍ട്ടുകളുമാണ് സ്വര്‍ണവില ഇടിയാൻ കാരണമായത്. 

ഇന്നലെ ഔൺസിന് 3857.50 ഡോളറിൽ ക്ലോസ് ചെയ്ത സ്വർണം ഇന്ന് 3879 ഡോളറിലേക്ക് കയറിയിരുന്നു. നിലവിൽ 3866 ഡോളറെന്ന നിലയിലാണ് സ്വർണവ്യാപാരം.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.