പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

സ്വർണവില കുത്തനെ ഇടിഞ്ഞു

 


കൊച്ചി: സ്വർണവിലയിലെ വൻ ഇടിവ് സ്വർണപ്പണയ വായ്പയെടുത്തവർക്കും ധനകാര്യ സ്ഥാപനങ്ങൾക്കും ആശങ്കയാകുന്നു. പവൻ വില ഒറ്റദിവസം 3,760 രൂപ കുറഞ്ഞ് 92,080 രൂപയിലെത്തിയതോടെ അധിക തിരിച്ചടവിനോ കൂടുതൽ സ്വർണം ഈടായി നൽകാനോ ആവശ്യപ്പെട്ട് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വായ്പക്കാർക്ക് നോട്ടീസ് അയച്ചുതുടങ്ങി.


രണ്ടാഴ്ചയ്ക്കിടെ പവന് 15,000 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. പവന് ഒരു ലക്ഷത്തിനു മുകളിൽ വിലയുണ്ടായിരുന്ന സമയത്ത് വായ്പയെടുത്തവരെയാണ് നിലവിലെ വിലയിടിവ് പ്രധാനമായും ബാധിക്കുന്നത്. 10 ലക്ഷം രൂപയുടെ സ്വർണവായ്പ എടുത്തയാൾ നിലവിലെ കണക്കനുസരിച്ച് 47,600 രൂപ അധികമായി തിരിച്ചടയ്ക്കുകയോ 4.83 ഗ്രാം സ്വർണം അധിക ഈടായി നൽകുകയോ വേണമെന്നാണ് റിപ്പോർട്ട്.

എന്നാൽ എല്ലാ വായ്പക്കാർക്കും അധിക ഈട് നൽകേണ്ടിവരില്ല. വലിയ കുടിശ്ശികയുള്ള വായ്പകളിലാണ് കൂടുതൽ സമ്മർദമുണ്ടാകാൻ സാധ്യത. സ്വർണവില ഇനിയും താഴ്ന്നാൽ കൂടുതൽ വായ്പക്കാർക്ക് തിരിച്ചടവ് പ്രതിസന്ധിയുണ്ടാകാം.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.