തലശ്ശേരി :മുപ്പത് ലക്ഷത്തിൻ്റെ ലോൺ ശരിയാക്കി തരാമെന്ന് വാഗ്ദാനം ചെയ്ത‌് 16 ലക്ഷം രൂപയോളം തട്ടിയെടുത്ത കേസിൽ ചൊക്ലി സ്വദേശിയായ യുവതിയെ കൊളവല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു.
ചൊക്ലി ഗ്രാമത്തിൽ ഷാഹിദ മൻസിൽ നൈസസാജിതി (28) യെയാണ് അറസ്റ്റ് ചെയ്തത്. കടവത്തൂർ മുണ്ടത്തോട് കൊറ്റോൾ മുക്കിൽ എ ഷിജിലയുടെ പരാതിയിലാണ് അറസ്റ്റ്.
സമാനമായ രീതിയിൽ രണ്ടര ലക്ഷം രൂപ തട്ടിയെടുത്തു എന്ന് നിടുമ്പ്രം സ്വദേശിനി സബിനയുടെ പരാതിയിൽ ചൊക്ലി പോലീസും നൈസക്കെതിരെ കേസെടുത്തു.


