പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

കണ്ണപുരത്ത് ജയിൽമോചിതനായ മധ്യവയസ്കനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

 


കണ്ണൂർ :കണ്ണപുരത്ത് ജയിലിൽ നിന്നുമിറങ്ങിയ 51 വയസുകാരനെ ദുരൂഹ സാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.കെ കണ്ണപുരം സ്വദേശി കെ. മനോജ് കുമാറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.കെ കണ്ണപുരം പാലത്തിന് സമീപം താമസിക്കുന്ന വാടക മുറിയിലാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ മാസം 20ന്  അടിപിടിക്കേസുമായി ബന്ധപ്പെട്ട് മനോജ് കുമാറിനെയും സുഹൃത്തുക്കളെയും കണ്ണപുരം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ഇവർ റിമാൻഡിലാകുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് ഇയാൾ ജയിലിൽ നിന്നും പുറത്തിറങ്ങിയത്.സംഭവത്തിൽ ദുരൂഹതയുണ്ടെന്നും  സമഗ്രമായ അന്വേഷണം വേണമെന്നുമാണ് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ആവശ്യം. മൃതദ്ദേഹം കണ്ണപുരം പൊലിസ് ഇൻക്വസ്റ്റ് നടത്തി പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ കണ്ണപുരം പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.