വാഷിങ്ടൺ: ലോകത്ത് വീണ്ടും ഭീതിയുണർത്തി കോവിഡ് വൈറസിന്റെ പുതിയ വകഭേദം പിജെ 2.1 പടരുന്നു.
കാനഡ, സ്പെയിൻ, അമേരിക്ക, ഫ്രാൻസ്, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലാണ് വൈറസ് ബാധയുള്ളത്. ഈ വർഷം മേയിൽ കാനഡയിലെ ഒന്റാറിയോ പ്രവിശ്യയിലാണ് ആദ്യമായി പിജെ 2.1 റിപ്പോർട്ട് ചെയ്തത്.
ഇന്ത്യയിൽ ഇതുവരെ ഈ വകഭേദം സ്ഥിരീകരിച്ചിട്ടില്ല. പനി, തൊണ്ടവേദന, ചുമ, വിറയൽ തുടങ്ങിയവയാണ് ലക്ഷണങ്ങൾ.
നിലവിലുള്ള കോവിഡ് വാക്സിനുകൾ ഈ വകഭേദത്തിനും ഫല പ്രദമാകുമെന്നാണ് ലോക ആരാഗ്യ സംഘടനയുടെ വിലയിരുത്തൽ.


