പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

പെട്രോള്‍ ഉത്പന്നങ്ങളിലെ എഥനോളിന്റെ അളവ്; സംസ്ഥാനത്ത് ഇന്ന് മുതല്‍ പരിശോധന, അളവ് കൂടിയാല്‍ കര്‍ശന നടപടി

 



തിരുവനന്തപുരം:  അനുവദനീയമായ അളവില്‍ കൂടുതല്‍ എഥനോള്‍ കലർത്തിയ പെട്രോള്‍ വില്‍ക്കുന്നുവെന്ന പരാതിയില്‍ പരിശോധന ശക്തമാക്കാൻ കേരളവും കർണാടകയും.

പെട്രോളില്‍ 31.2 ശതമാനത്തിലേറെ എഥനോള്‍ സാന്നിധ്യം കണ്ടെത്തിയെന്ന കർണാടക സർക്കാരിന്റെ റിപ്പോർട്ടിന് പിന്നാലെയാണ് കേരളത്തിലും പരിശോധന നടത്താൻ തീരുമാനിച്ചത്.സംസ്ഥാനത്തെ വിവിധ പെട്രോള്‍ പമ്പുകളില്‍ തിങ്കളാഴ്ച മിന്നല്‍ പരിശോധന നടത്താനാണ് കേരള സർക്കാരിന്റെ തീരുമാനം. ഉത്തരമലബാർ, മലബാർ, മധ്യകേരളം, തെക്കൻ കേരളം എന്നിങ്ങനെ നാല് മേഖലകളായി തിരിച്ചായിരിക്കും പരിശോധന. ഏതൊക്കെ പമ്പുകളിലാണ് പരിശോധന നടത്തുകയെന്ന വിവരം മുൻകൂട്ടി അറിയിക്കില്ല.പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷന്റെ നേതൃത്വത്തിലാണ് പരിശോധന. ഓരോ പമ്പില്‍നിന്നും ആറ് സാമ്പിളുകള്‍ വീതം ശേഖരിക്കും.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.