പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

സംസ്ഥാനത്ത് മുട്ടയ്ക്ക് രണ്ടാഴ്ചയ്ക്കിടെ വർധിച്ചത് മൂന്നുരൂപ; വിലവർധനവിന് കാരണം എഥനോളും

 


സംസ്ഥാനത്ത് കോഴി, താറാവ് മുട്ടകളുടെ വില കുതിച്ചുയരുന്നു. രണ്ടാഴ്ചയ്ക്കിടെ ഒരു കോഴിമുട്ടയ്ക്ക് രണ്ട് രൂപയും താറാവ് മുട്ടയ്ക്ക് മൂന്ന് രൂപയോളവുമാണ് വർധിച്ചത്. നിലവിൽ കോഴിമുട്ട ഒന്നിന് 9.50 രൂപയും താറാവ് മുട്ടയ്ക്ക് 18 രൂപ വരെയുമാണ് വില.

 

രണ്ടാഴ്ച മുൻപ്‌ കോഴിമുട്ട 7.50 രൂപയ്ക്കും താറാവ് മുട്ട 15 രൂപയ്ക്കുമാണ് വിറ്റിരുന്നത്. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ മുന്നിൽക്കണ്ട് കേക്ക് നിർമാണത്തിനായി വ്യാപകമായി മുട്ട വാങ്ങി സംഭരിക്കുന്നത് വിലവർധനയ്ക്ക് കാരണമായിട്ടുണ്ട്."


ഉത്സവസീസണിൽ മുട്ടയുടെ ആവശ്യകത ഇനിയും ഉയരാൻ സാധ്യതയുള്ളതിനാൽ വരും ദിവസങ്ങളിലും വില കൂടാനാണ് സാധ്യതയെന്ന് വ്യാപാരികൾ പറയുന്നു.

കോഴി, താറാവ് തീറ്റകളുടെ വില വർധിച്ചതും മുട്ടവില ഉയരാൻ കാരണമായിട്ടുണ്ട്. നേരത്തെ 1,800 മുതൽ 2,000 രൂപ വരെ വിലയുണ്ടായിരുന്ന കോഴിത്തീറ്റയുടെ ചാക്കിനു ഇപ്പോൾ 2,760 രൂപ വരെയായി. 

തീറ്റയുടെ പ്രധാന ഘടകമായ ചോളത്തിന്റെ ലഭ്യതക്കുറവും വിലവർധനയ്ക്ക് ഇടയാക്കിയിട്ടുണ്ട്.

എഥനോൾ നിർമാണത്തിനായി ചോളം വ്യാപകമായി ഉപയോഗിക്കുന്നതോടെ കോഴിത്തീറ്റ നിർമാണത്തിനാവശ്യമായ ചോളത്തിന്റെ ലഭ്യത കുറഞ്ഞതായാണ് വിലയിരുത്തൽ. ഇതോടെ തീറ്റവില ഉയരുകയും മുട്ട ഉത്‌പ്പാദനച്ചെലവ് വർധിക്കുകയും ചെയ്തു. ഉത്‌പ്പാദനച്ചെലവിലുണ്ടായ വർധനയും വിപണിയിലെ ഉയർന്ന ആവശ്യകതയുമാണ് മുട്ടവില കുതിച്ചുയരാൻ പ്രധാന കാരണങ്ങളെന്നാണ് വ്യാപാരികൾ പറയുന്നത്.



Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.