തൃശൂർ: പറപ്പൂക്കര പള്ളത്ത് മിഠായി തൊണ്ടയില്‍ കുടുങ്ങി ഒന്നര വയസ്സുകാരൻ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്.
തൊണ്ടയില്‍ കുടുങ്ങിയത് മിഠായിയല്ല, അമരയ്ക്കാ കുരുവാണെന്നാണ് പുതിയ കണ്ടെത്തല്‍. ഇതു സംബന്ധിച്ച പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്തുവന്നു.പറപ്പൂക്കര പള്ളം തോട്ടുങ്ങല്‍ പുതുപ്പള്ളി പറമ്പില്‍ റൂബി -അനു ദമ്പതികളുടെ മകൻ ഏയ്ബല്‍ ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ എട്ടരയോടെ ആയിരുന്നു സംഭവം. മിഠായി തൊണ്ടയില്‍ കുടുങ്ങിയെന്ന് കരുതി കുട്ടിയെ ഉടൻ പറപ്പൂക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാനായി തൃശൂർ ജില്ല ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് തൊണ്ടയില്‍ കുടുങ്ങിയത് അമരയ്ക്ക കുരുവാണെന്ന് കണ്ടെത്തിയത്.പുതുക്കാട് പൊലീസ് മേല്‍നടപടി സ്വീകരിച്ചു. ഏയ്ബലിന് ഒരു സഹോദരനുണ്ട്. ആറാം ക്ലാസ് വിദ്യാർഥി ആരോണ്‍.


