പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയാൽ ലൈസൻസ് റദ്ദാക്കണം: എം.വി.ഡി ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി

 



 

 കൊച്ചി: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയാൽ ലൈസൻസ് റദ്ദാക്കണമെന്ന് ഹൈക്കോടതി. എം.വി.ഡി ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. വിചാരണ പൂർത്തിയാകുന്നതിന് മുൻപ് തന്നെ ലൈസൻസ് റദ്ദാക്കൽ നടപടികൾ ആരംഭിക്കാമെന്നും മോട്ടോർ വാഹന വകുപ്പിന് നിർദേശം. 


ലൈസൻസ് റദ്ദാക്കാനുള്ള അധികാരം അധികൃതർ ഉപയോഗിക്കുന്നത് അപൂർവമായി മാത്രമെന്നും കോടതി ആശങ്ക രേഖപ്പെടുത്തി. പ്രാഥമിക തെളിവുകളുണ്ടെങ്കിൽ ലൈസൻസിങ് അതോറിറ്റി അടിയന്തരമായി ഇടപെടണമെന്ന് ഹൈക്കോടതി നിർദേശിച്ചു.


ലഹരിയിലുള്ള ഡ്രൈവിംഗ് മൂലം ആർക്കെങ്കിലും പരിക്കോ മരണമോ സംഭവിച്ചാൽ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം ഗുരുതരമായ കേസുകൾ ചുമത്തപ്പെടും വർഷങ്ങളോളം നീളുന്ന നിയമക്കുരുക്കുകളും കനത്ത ശിക്ഷയും ലഭിക്കുമെന്ന് എംവിഡി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 


മദ്യപിച്ച് വാഹനമോടിച്ചാൽ മോട്ടോർ വാഹന നിയമത്തിലെ വകുപ്പ് 185 പ്രകാരമാണ് കേസെടുക്കുന്നത്. ബ്രെത്ത് അനലൈസർ പരിശോധനയിലോ രക്തപരിശോധനയിലോ 100 മില്ലീലിറ്റർ രക്തത്തിൽ 30 മില്ലീഗ്രാമിൽ കൂടുതൽ ആൽക്കഹോളിന്റെ അളവ് കണ്ടെത്തിയാൽ കേസെടുക്കും.അതേസമയം സംസ്ഥാനത്തെ റോഡപകടങ്ങളും മരണനിരക്കും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ രൂപീകരിച്ച സമഗ്ര പദ്ധതി കേരള സ്റ്റേറ്റ് റോഡ് സേഫ്റ്റി മിഷന്റെ പ്രഖ്യാപനം ഈ മാസം 15ന് നടക്കുമെന്ന് ഗതാഗത മന്ത്രി സി പി ജോൺ അറിയിച്ചു. റോഡ് അപകട മരണങ്ങൾ കുറയ്ക്കാൻ ബോധവൽക്കരണം നടത്തുമെന്നും മന്ത്രി പറഞ്ഞു.


Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.