പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു; കണ്ണൂർജില്ലയില്‍ 21,90,135 വോട്ടര്‍മാര്‍

 


കണ്ണൂർ: വോട്ടര്‍പട്ടികയുടെ സ്‌പെഷ്യല്‍ സമ്മറി റിവിഷന്‍ (2027) നടപടികളുടെ ഭാഗമായുള്ള കരട് വോട്ടര്‍പട്ടിക ജില്ലാ കലക്ടര്‍ പി വിഷ്ണുരാജ് പ്രസിദ്ധീകരിച്ചു. കരട് പട്ടിക പ്രകാരം ജില്ലയില്‍ ആകെ 21,90,135 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 11,31,348 സ്ത്രീകളും 10,58,776 പുരുഷന്മാരും 11 ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരും ഉള്‍പ്പെടുന്നു.

പോളിംഗ് സ്റ്റേഷനുകളുടെ പുനഃക്രമീകരണത്തിന്റെ ഭാഗമായി ജില്ലയില്‍ 36 പുതിയ പോളിംഗ് സ്റ്റേഷനുകള്‍ കൂടി ഒരുക്കിയിട്ടുണ്ട്. ഇതോടെ ജില്ലയിലെ ആകെ പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം 2,213 ആയി ഉയര്‍ന്നു.

കരട് വോട്ടര്‍പട്ടിക സംബന്ധിച്ച ആക്ഷേപങ്ങളും അവകാശവാദങ്ങളും 2026 ഡിസംബര്‍ 11 വരെ സമര്‍പ്പിക്കാവുന്നതാണ്. തുടര്‍ന്നുള്ള പരിശോധനകള്‍ക്ക് ശേഷം അന്തിമ വോട്ടര്‍പട്ടിക 2027 ജനുവരി 4-ന് പ്രസിദ്ധീകരിക്കും.

യോഗത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ പി എന്‍ പുരുഷോത്തമന്‍, ഇ ആര്‍ ഒ മാര്‍,രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.