പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

കണ്ണൂരിൽ വീണ്ടും സൈബർ തട്ടിപ്പ്; മൂന്ന് പേർക്ക് 13.5 ലക്ഷം രൂപ നഷ്ടം

 


 കണ്ണൂർ ജില്ലയിൽ വീണ്ടും സൈബർ തട്ടിപ്പ്. ഓൺലൈൻ ഷെയർ ട്രേഡിംഗിൽ പണം നിക്ഷേപിച്ച രണ്ട് യുവതികൾക്കും ഫോൺ തനിയെ അപ്‌ഡേറ്റ് ആയതിനെ തുടർന്ന് പശ്ചിമബംഗാൾ സ്വദേശിയായ യുവാവിനും ഉൾപ്പെടെ മൂന്ന് പേർക്ക് 13.5 ലക്ഷം രൂപ നഷ്ടമായി. സംഭവങ്ങളിൽ കണ്ണൂർ സൈബർ ക്രൈം പൊലീസ് കേസെടുത്തു.

വ്യാജ ഓൺലൈൻ ഷെയർ ട്രേഡിംഗിൽ പണം നിക്ഷേപിച്ച വളപട്ടണം സ്വദേശിനിക്ക് അഞ്ച് ലക്ഷം രൂപയാണ് നഷ്ടമായത്. കൊടാക് നിയോ ഫ്ലാറ്റ്‌ഫോം എന്ന പേരിലുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമായിരുന്ന യുവതി ഗ്രൂപ്പിലെ നിർദേശപ്രകാരം ഒരാഴ്ചയ്ക്കിടെ വിവിധ അക്കൗണ്ടുകളിലേക്ക് പണം അയക്കുകയായിരുന്നു. നിക്ഷേപിച്ച തുകയോ ലാഭവിഹിതമോ തിരികെ ലഭിക്കാത്തതിനെ തുടർന്നാണ് പരാതി നൽകിയത്.

ഓൺലൈൻ ഷെയർ ട്രേഡിംഗിലൂടെ കൂടുതൽ പണം സമ്പാദിക്കാമെന്ന വാഗ്ദാനത്തിൽ കുടുങ്ങിയ പാലയാട് സ്വദേശിനിയായ 40കാരിക്ക് 7,52,200 രൂപ നഷ്ടമായി. ഫേസ്ബുക്കിൽ കണ്ട എഫ്.എക്സ് റോഡ് എന്ന ട്രേഡിംഗ് പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്ത ഇവർ 2025 ഏപ്രിൽ മുതൽ 2026 ജൂൺ വരെ തട്ടിപ്പുകാർ നൽകിയ വിവിധ അക്കൗണ്ടുകളിലേക്ക് പണം അയക്കുകയായിരുന്നു. പണവും ലാഭവിഹിതവും ലഭിക്കാതായതോടെയാണ് പരാതി നൽകിയത്.

അതേസമയം, ഫോൺ തനിയെ അപ്‌ഡേറ്റ് ആയതിനു പിന്നാലെ പശ്ചിമബംഗാൾ സ്വദേശിയായ 24കാരന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് 98,888 രൂപ നഷ്ടമായി. മൊബൈലിൽ വീഡിയോ കാണുന്നതിനിടെയാണ് ഫോൺ അപ്‌ഡേറ്റ് ആയത്. പിന്നാലെ അജ്ഞാതൻ അക്കൗണ്ടിൽനിന്ന് പണം പിൻവലിക്കുകയായിരുന്നു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.