പരിയാരം : പരിയാരം പൊലിസ് സ്‌റ്റേഷൻ പരിധിയിലെ ചെറുതാഴത്ത് സ്വത്ത് തർക്ക വൈരാഗ്യത്താല്‍ ചപ്പാത്തിക്കോല്‍ കൊണ്ട് അമ്മയെ തലയ്ക്ക് അടിച്ചുകൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റില്‍.
പുറച്ചേരിക്കോട്ടയിലെ കലശക്കാരൻ ഹൗസില്‍ സാവിത്രിയുടെ (67) പരാതിയില്‍ മകൻ കെ.സജിത്തിനെയാണ് (47) പരിയാരം എസ്.എച്ച്.ഒ യദുകൃഷ്ണന്റെ നേതുത്വത്തില്‍ അറസ്റ്റ് ചെയ്‌തത്. കോട്ടയിലെ വീടിന്റെ ചായ്പില്‍ വെച്ച് ചൊവ്വാഴ്ച്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് കേസിനാസ്‌പമമായ സംഭവം.
കുടുംബത്തിലെ സ്ഥലം വില്‍പ്പന നട ത്തിയതിലൂടെ ലഭിച്ച പണം സാവിത്രിയുടെ പേരില്‍ നിക്ഷേപിച്ചിരുന്നു. ഇതില്‍ നിന്നും ഒരു ഭാഗം ചോദിച്ചിട്ട് കൊടുക്കാത്തതിൻ്റെ വിരോധത്തില്‍ അടുക്കളയില്‍ നിന്നും ചപ്പാത്തിക്കോല്‍ ഉപയോഗിച്ച് സജിത്ത് അമ്മ യുടെ തലയുടെ പിൻഭാഗത്തും നെറ്റിയിലും കൈക്ക് അടിച്ചു പരിക്കേല്‍പ്പിക്കു കയായിരുന്നു. വീണ്ടും അടിക്കാൻ ശ്രമിച്ചപ്പോള്‍ സാവിത്രി ഇടതുകൈ കൊണ്ട് തടഞ്ഞു. അടി കൊണ്ട് കൈകള്‍ക്ക്പരിക്ക് പറ്റുകയും ചെയ്തു. വീണ്ടും അടിക്കാൻ ശ്രമിച്ചപ്പോള്‍ കൈകൊണ്ട് തടഞ്ഞില്ലായിരുന്നെങ്കില്‍ തല പിളർന്ന് മരണം സംഭവിക്കുമായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. എസ്.ഐ: ശ്രീകുമാറും എ. എസ്.ഐ സുനേഷും യുവാവിനെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. ഇയാള്‍ക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തത്. പ്രതിയെ തളിപറമ്പ് കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.


